ഇത്തവണ അയ്യപ്പന്‍ ഇടതുപക്ഷത്തിനൊപ്പം; ആര്‍ക്കെങ്കിലും അനുകൂലമായി വോട്ട് ചെയ്യാന്‍ എന്‍എസ്എസ് പറഞ്ഞിട്ടില്ല; കാനം

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കെങ്കിലും അനുകൂലമായി വോട്ട് ചെയ്യാന്‍ എന്‍എസ്എസ് നിര്‍ദ്ദേശിച്ചിട്ടില്ല
ഇത്തവണ അയ്യപ്പന്‍ ഇടതുപക്ഷത്തിനൊപ്പം; ആര്‍ക്കെങ്കിലും അനുകൂലമായി വോട്ട് ചെയ്യാന്‍ എന്‍എസ്എസ് പറഞ്ഞിട്ടില്ല; കാനം


കോന്നി:  ഇത്തവണ ശബരിമല അയ്യപ്പന്‍ ഇടതുപക്ഷത്തിനൊപ്പമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അത്രയേറെ സഹായം ദേവസ്വം ബോര്‍ഡിനും ശബരിമലയ്ക്കും ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മറ്റൊരു സര്‍ക്കാരും ശബരിമല വികസനത്തിനായി ഇത്രയേറെ തുക ചെലവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കെങ്കിലും അനുകൂലമായി വോട്ട് ചെയ്യാന്‍ എന്‍എസ്എസ് നിര്‍ദ്ദേശിച്ചിട്ടില്ല. എല്ലാ തെരഞ്ഞടുപ്പിലും അവര്‍ക്ക് അവരുടെതായ നിലപാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ അവഗണനക്കും വിവേചനത്തിനും എതിരെയാണ് നാം പ്രതികരിക്കേണ്ടതെന്നായിരുന്നു വിജയദശമി ദിനത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.  സമദൂരമാണെങ്കിലും ശരിദൂരം കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുന്നു. ശരിദൂരം എന്തെന്ന് നായരെ പഠിപ്പിക്കേണ്ട കാര്യമില്ല. ശബരിമല വിഷയത്തില്‍ വിശ്വാസം സംരക്ഷിക്കാന്‍ ആത്മാര്‍ത്ഥമായ ഒന്നും കേന്ദ്രം ചെയ്തിട്ടില്ലെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രസ്താവനയ്ക്ക് പിന്നാലെ എന്‍എസ്എസ് ശരിദൂരം പുനപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com