'പിണറായി വിജയന്‍ പാഷാണം വര്‍ക്കി'; മഞ്ചേശ്വരത്ത് വിശ്വാസി, മറ്റുളളിടത്ത് നവോത്ഥാന നായകനെന്ന് ചെന്നിത്തല

പിണറായി വിജയന്‍ പാഷാണം വര്‍ക്കി - മഞ്ചേശ്വരത്ത് വിശ്വാസി, മറ്റുളളിടത്ത് നവോത്ഥാന നായകനെന്ന് ചെന്നിത്തല
'പിണറായി വിജയന്‍ പാഷാണം വര്‍ക്കി'; മഞ്ചേശ്വരത്ത് വിശ്വാസി, മറ്റുളളിടത്ത് നവോത്ഥാന നായകനെന്ന് ചെന്നിത്തല

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ പാഷാണം വര്‍ക്കിയുടെ റോളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് ചൊല്ലുമ്പോള്‍ വിശ്വാസിയാകുന്ന മുഖ്യമന്ത്രി കോന്നിയിലും അരൂരിലും വട്ടിയൂര്‍ക്കാവിലും ചൊല്ലുമ്പോള്‍ നവോത്ഥാന നായകനാവുകയാണ്.ഈ വേഷംകെട്ടലിലൂടെ മുഖ്യമന്ത്രി ജനത്തെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.അരൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പ്രചാരണ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

മഞ്ചേശ്വരത്ത് പറയുന്ന കാര്യം മുഖ്യമന്ത്രി വട്ടിയൂര്‍ക്കാവില്‍ പറയുന്നില്ല. ശബരിമല വിഷയത്തില്‍ ഇടതുമുന്നണിയുടെ നിലപാട് തെരഞ്ഞെടുപ്പില്‍ പറയാന്‍ എന്തുകൊണ്ട് മടിക്കുന്നു.മുഖ്യമന്ത്രി വര്‍ഗീയത പറയുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ചെയ്യേണ്ടത് കപടവേഷങ്ങള്‍ അഴിച്ചുവെക്കുകയാണ് വേണ്ടത്. ഇതെല്ലാം ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യമാണ്. യു.ഡി.എഫ് എല്ലാ വിശ്വാസി വിഭാഗങ്ങള്‍ക്കുമൊപ്പമാണ്. ഈ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ യു.ഡി.എഫ് തയാറല്ലെന്നും ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com