ദ്രോഹിക്കുന്ന പാര്‍ട്ടികളെ വ്യക്തമായി അറിയാം; അത് തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കും: ഓര്‍ത്തഡോക്‌സ സഭ

ദ്രോഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അറിയാമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഉപതെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കും
ദ്രോഹിക്കുന്ന പാര്‍ട്ടികളെ വ്യക്തമായി അറിയാം; അത് തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കും: ഓര്‍ത്തഡോക്‌സ സഭ

കൊച്ചി: ദ്രോഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അറിയാമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഉപതെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കും. സഭയുടെ നിലപാട് എന്നതരത്തില്‍ പരസ്പരവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഓര്‍ത്തഡോക്‌സ് സഭയ ഫാ. ഡോ ജോണ്‍സ് എബ്രഹാം കോനാട്ടിന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ കാലാകാലങ്ങളായി ദ്രോഹിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വിസ്വാസികള്‍ക്ക് വ്യക്തമായി അറിയാം. അത് അടുത്തുവരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കും. സഭയുടെ രാഷ്ട്രീയ നിലപാടുകള്‍ എന്ന തരത്തില്‍ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സഭയുടെ നിലപാടുകള്‍ വിശ്വാസികള്‍ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അതനുസരിച്ച് അവര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുുത്തു.-കുറിപ്പില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com