നമ്പി നാരായണന് 50 ലക്ഷത്തിന് പുറമെ 1.30 കോടി നഷ്ടപരിഹാരം നല്‍കും; സര്‍ക്കാരിന് ശുപാര്‍ശ

നഷ്ടപരിഹാര തുക നമ്പി നാരാണനുമായി സംസാരിച്ച് നിശ്ചയിക്കാന്‍ നിര്‍ദേശിച്ച് മുന്‍ ചീഫ് സെക്രട്ടറിയായ കെ ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു
നമ്പി നാരായണന് 50 ലക്ഷത്തിന് പുറമെ 1.30 കോടി നഷ്ടപരിഹാരം നല്‍കും; സര്‍ക്കാരിന് ശുപാര്‍ശ

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഇരയാക്കപ്പെട്ടതിന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ. നഷ്ടപരിഹാര തുക നമ്പി നാരാണനുമായി സംസാരിച്ച് നിശ്ചയിക്കാന്‍ നിര്‍ദേശിച്ച് മുന്‍ ചീഫ് സെക്രട്ടറിയായ കെ ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. 1.30 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണ് കെ ജയകുമാര്‍ ഇപ്പോള്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

ഐഎസ്ആര്‍ഒ ചാരക്കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെടുതയും പീഡിപ്പിക്കപ്പെടുകയും ചെയ്തതിന് നമ്പി നാരായണത് 50 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം എന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഈ തുക സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. ഇത് കൂടാതെയാണ് 1.30 കോടി രൂപ നല്‍കുന്നത്. 

നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാരിന്റെ ഏത് തീരുമാനവും സ്വാഗതം ചെയ്യുമെന്ന് നമ്പി നാരായണന്‍ പറഞ്ഞു. യുക്തിപരമായി കേസ് പര്യവസാനിക്കണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ നമ്പി നാരായണന്‍ കോടതിയെ സമീപിച്ചിരുന്നു. 20 വര്‍ം മുന്‍പ് നല്‍കിയ കേസ് ഇപ്പോഴും തിരുവനന്തപുരം സബ് കോടതിയുടെ പരിഗണനയിലാണ്.

ഈ കേസ് തീര്‍പ്പാകാന്‍ ഇനിയും കാലതാമസം ഉണ്ടാവും എന്ന് വ്യക്തമായതോടെയാണ് നമ്പി നാരായണനുമായി ചര്‍ട്ട ചെയ്ത ഒത്തുതീര്‍പ്പിലെത്താന്‍ ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. രണ്ട് വട്ടമാണ് നഷ്ടപരിഹാര തുക സംബന്ധിച്ച് നമ്പി നാരായണനുമായി ജയകുമാര്‍ ചര്‍ച്ച നടത്തിയത്. 1.30 കോടി രൂപ നമ്പി നാരായണന് സ്വീകാര്യമാകുമെന്നും ജയകുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമോപദേശത്തിനായി റിപ്പോര്‍ട്ട് അഡ്വ ജനറല്‍ സി പി സുധാകരപ്രസാദിന് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com