പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകലിലും പങ്കെടുത്തിട്ടുണ്ട്
പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു

തൃശൂര്‍ : ഗജരാജന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകലിലും പങ്കെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്റെ പന്തലില്‍ നിന്നിരുന്നതു രാജേന്ദ്രനാണ്. വെടിക്കെട്ടിനെ ഭയമില്ലാത്ത ആനയാണ് രാജേന്ദ്രന്‍ എന്നതാണ് മറ്റൊരു പ്രത്യേകത. തൃശ്ശൂരില്‍ നിന്നും ഏഷ്യാഡിനു പോയ ആനകളില്‍ ഒന്നാണ് രാജേന്ദ്രന്‍.തൃശ്ശൂര്‍ നഗരത്തില്‍ ആദ്യം എത്തിയ ആനകളിലൊന്നായിരുന്നു രാജേന്ദ്രന്‍. ആറാട്ടുപുഴ പൂരത്തിനു പത്തുവര്‍ഷത്തോളമെങ്കിലും ശാസ്താവിന്റെ തിടമ്പേറ്റിയിട്ടുണ്ട്. ഊരകം ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്കും ഇവന്‍ നിറസാന്നിദ്ധ്യമായിരുന്നു.

1967ല്‍ ആണ് രാജേന്ദ്രന്‍ ആദ്യമായി തൃശ്ശൂര്‍ പൂരത്തിനു പങ്കെടുത്തത്.  1955ല്‍ പത്തിരിപ്പാലയില്‍ നിന്നാണ് രാജേന്ദ്രന്‍ പാറമേക്കാവിലെത്തുന്നത്. പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായ വേണാട്ട് പരമേശ്വരന്‍ നമ്പൂതിരി ഭക്തരില്‍നിന്നും പണം പിരിച്ചെടുത്താണ് പാറമേക്കാവ് രാജേന്ദ്രനെ വാങ്ങിയത്. ഇതിനാല്‍ പൂര്‍ണ്ണമായും ഭക്തരുടെ സ്വന്തം ആനയാണ് രാജേന്ദ്രന്‍. അന്നു അവനുവേണ്ടി പിരിച്ചെടുത്തത് 4800 രൂപ.

എത്തുമ്പോള്‍ 12 വയസ്സായിരുന്നു പ്രായം. ആ കണക്കിനു 70 വയസ്സിനു മുകളില്‍ പ്രായമുണ്ടിവന്. 283 സെന്റീമീറ്ററാണ് ഉയരം.  നിലമ്പൂര്‍ കാടുകളാണ് ജന്മദേശം.രാജേന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുത്തതിന്റെ അമ്പതാം വാര്‍ഷികം തട്ടകം ആഘോഷിച്ചിരുന്നു. ആളുകളോട് ഇണങ്ങിനില്‍ക്കുന്ന പ്രകൃതമുള്ള രാജേന്ദ്രന്  ഇപ്പോള്‍ 70 വയസ്സോളമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com