തീവ്രവാദ ഭീഷണി; ശബരിമലയെ പതിനൊന്ന് സുരക്ഷാ മേഖലകളാക്കി തിരിച്ചു

ശബരിമലയേയും ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളേയും പതിനൊന്ന് സുരക്ഷാ മേഖലകളാക്കി തിരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി
തീവ്രവാദ ഭീഷണി; ശബരിമലയെ പതിനൊന്ന് സുരക്ഷാ മേഖലകളാക്കി തിരിച്ചു

തിരുവനന്തപുരം: ശബരിമലയേയും ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളേയും പതിനൊന്ന് സുരക്ഷാ മേഖലകളാക്കി തിരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ശബരിമലയ്ക്കുള്ള തീവ്രവാദ ഭീഷണി, സാമൂഹ്യ വിരുദ്ധരുടെ സുരക്ഷാഭീഷണി എന്നിവ കണക്കിലെടുത്ത് പൊലീസ് ആക്ട് 83ാം വകുപ്പ് പ്രകാരമാണ് പ്രത്യേക സുരക്ഷാ മേഖല പ്രഖ്യാപനം. 

ഇലവുങ്കല്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പമ്പ, ചെറിയാനവട്ടം, വലിയാനവട്ടം, സന്നിധാനം, പാണ്ടിത്താവളം, പുല്ലുമേട്, ഉപ്പുപാറ, കോഴിക്കാനം, സത്രം എന്നിവയാണ് പ്രത്യേക സുരക്ഷാ മേഖലകള്‍. ഈ പ്രദേശങ്ങളും പാതകളുടെ ഇരുവശത്തെയും ഓരോ കിലോമീറ്റര്‍ സ്ഥലവും കൂടി ഇതില്‍ ഉള്‍പ്പെടും. ക്ഷേത്രത്തിന്റെയും തീര്‍ത്ഥാടകരുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഡിജിപി ലോക് നാഥ് ബെഹ്‌റയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.

ഇതോടെ ഈ പാതയില്‍ ഏതുതരത്തിലുള്ള നടപടിക്കും മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ പൊലീസിന് തീരുമാനമെടുക്കാം. നിരോധനാജ്ഞ പ്രഖ്യാപനം, കരുതല്‍ അറസ്റ്റ് എന്നിവയും എളുപ്പമാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com