മരട് ഫ്ലാറ്റ് കേസിൽ മൂന്നു പേർ അറസ്റ്റിൽ

ഫലാറ്റ് നിര്‍മാതാക്കളായ ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
മരട് ഫ്ലാറ്റ് കേസിൽ മൂന്നു പേർ അറസ്റ്റിൽ


കൊച്ചി: കൊച്ചി മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്‌ലാറ്റുകള്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഫലാറ്റ് നിര്‍മാതാക്കളായ ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

അഴിമതി നിരോധന നിയമപ്രകാരമാണ്, നേരത്തെ കസ്റ്റഡിയിലെടുത്ത മൂന്നു പേരുടെയും അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തിയത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ഫ്‌ലാറ്റ് നിര്‍മാണ കമ്പനിയായ ഹോളി ഫെയ്ത്തിന്റെ ഉടമയാണ് സാനി ഫ്രാന്‍സിസ്. സാനിയെ കമ്പനിയുടെ ഓഫീസില്‍ നിന്നും ഉച്ചയോടെ െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

ഫ്‌ലാറ്റ് നിര്‍മ്മിച്ച സമയത്ത് നഗരസഭയില്‍ ജോലി ചെയ്തിരുന്നവരാണ് പ്രതി ചേര്‍ത്ത ഉദ്യോഗസ്ഥര്‍. ഫ്‌ലാറ്റുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ ഇവര്‍ക്ക് വ്യക്തമായ പങ്കുള്ളതായി െ്രെകംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

സാനി ഫ്രാന്‍സിസിനെക്കൂടാതെ ആല്‍ഫ വെഞ്ചേഴ്‌സ് എംഡി പോള്‍രാജ്, ജെയിന്‍ കോറല്‍ കേവ് ഉടമ സന്ദീപ് മേത്ത എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് ഫ്‌ലാറ്റ് നിര്‍മ്മാതാക്കളോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ െ്രെകംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.തീരദേശപരിപാലന നിയമം ലംഘിച്ചതിന് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും, ഇവരില്‍ നിന്നും പണം ഈടാക്കി ഫ്‌ലാറ്റ് ഉടമകള്‍ക്ക് നല്‍കാനുമാണ് സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com