കുഴിമന്തി കഴിച്ച് മൂന്ന് വയസുകാരി മരിച്ച സംഭവം; കുഴിമന്തി പോലുള്ളവ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ഫുഡ്‌സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍

കുഴിമന്തി പോലെയുള്ള ഭക്ഷണങ്ങള്‍ കുട്ടികളില്‍ ദഹന പ്രശ്‌നം തീര്‍ക്കുമെന്നും, ഇവ കുട്ടികള്‍ക്ക് നല്‍കുന്നത് ഒഴിവാക്കേണ്ടതാണെന്നും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍
കുഴിമന്തി കഴിച്ച് മൂന്ന് വയസുകാരി മരിച്ച സംഭവം; കുഴിമന്തി പോലുള്ളവ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ഫുഡ്‌സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍

ചടയമംഗലം:കുഴിമന്തി പോലുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം എന്ന് ഫുഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍. ചടയമംഗലത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്നു വയസുകാരി മരിച്ച സംഭവത്തോടെയാണ് ഫുഡ്‌സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥരുടെ പ്രതികരണം.

കുഴിമന്തി പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കുട്ടികളില്‍ ദഹന പ്രശ്‌നം ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.കുരിയോട് കള്ളിക്കാട് അംബികാഭവനത്തില്‍ സാഗറിന്റേയും പ്രിയ ചന്ദ്രന്റേയും ഏക മകള്‍ ഗൗരി നന്ദ(3)ആണ് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഗൗരി നന്ദ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയത്. കുഴിമന്തി ആയിരുന്നു ഇവര്‍ കഴിച്ചത്. ഭക്ഷണം കഴിച്ച് വീട്ടിലെത്തിയതിന് പിന്നാലെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി.

ഉടനെ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന് ജീവന്‍ നഷ്ടമായതിന് പിന്നാലെ ഈ ഹോട്ടല്‍ പൊലീസ് അടപ്പിച്ചു. ഫുഡ് സേഫ്റ്റി വിഭാഗം ഹോട്ടലില്‍ എത്തി ഭക്ഷ്യസാമ്പിളുകള്‍ ശേഖരിച്ചു.  ചടയമംഗലം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com