പ്രമാണത്തിൽ വിലകുറച്ചിട്ടത് തിരിച്ചടിച്ചു; പുനഃപരിശോധന ഹർജി തള്ളി; മരടിൽ 35 പേർക്കു കൂടി 25 ലക്ഷം 

ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിയുടേതാണ് ശുപാര്‍ശ
പ്രമാണത്തിൽ വിലകുറച്ചിട്ടത് തിരിച്ചടിച്ചു; പുനഃപരിശോധന ഹർജി തള്ളി; മരടിൽ 35 പേർക്കു കൂടി 25 ലക്ഷം 

കൊച്ചി: മരടില്‍ പൊളിക്കുന്ന ഫ്ലാറ്റുകളുടെ നഷ്ടപരിഹാര സമിതി 35 ഫളാറ്റ് ഉടമകള്‍ക്കുകൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിയുടേതാണ് ശുപാര്‍ശ. ബാക്കിയുള്ള ഉടമകൾക്ക് പ്രമാണത്തിൽ കാണിച്ചിരുന്ന ഫ്ലാറ്റിന്‍റെ വിലയേ നഷ്ടപരിഹാരമായി ലഭിക്കൂ. രജിസ്ട്രേഷൻ സമയത്ത് വില കുറച്ച് കാണിച്ചതാണ് മറ്റ് ഉടമകൾക്ക് തിരിച്ചടിയായത്. 

ഇന്ന് പരിഗണിച്ച 61 അപേക്ഷകളില്‍ 49 എണ്ണം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളതാണെന്ന് കണ്ടെത്തി. അതേസമയം ഫ്ളാറ്റ് സമുച്ചയത്തിനെതിരായ വിദഗ്ദ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉടമകളില്‍ ഒരാളായ വിജയ് ശങ്കർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് നവീൻ സിൻഹ എന്നിവർ ചേമ്പറിൽ പരിഗണിച്ച ശേഷം ആണ് ഹർജി തള്ളിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com