ആടിതിമിര്‍ത്ത് തുലാവര്‍ഷം: എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

തുലാവര്‍ഷം കനത്തതോടെ ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: തുലാവര്‍ഷം കനത്തതോടെ ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്. ചില പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ലക്ഷദ്വീപിലും ഇന്നു നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച കാസര്‍ക്കോട് ഒഴികെയുള്ള എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച തെക്കന്‍ ജില്ലകളിലും വയനാട്ടിലും മാത്രമാണ് മുന്നറിപ്പുള്ളത്.

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരമേഖലയില്‍ അന്‍പത്തിയഞ്ചു വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളിള്‍ ശക്തമായ ഇടിമിന്നലിനു സാധ്യതയെന്ന് മുന്നറിയിപ്പ്.

തിരുവനനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്ന് അമ്പൂരിയില്‍ ഉരുള്‍പൊട്ടി. തൊടുമലയിലാണ് ഉരുള്‍പൊട്ടിയത്. മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.

കഴിഞ്ഞ ദിവസം കല്ലാറില്‍ മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന് പൊന്‍മുടികല്ലാര്‍ മേഖലയില്‍ പാലങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. പൊന്‍മുടിയിലേക്കുള്ള യാത്ര രണ്ടു ദിവസത്തേക്ക് നിരോധിച്ചു. പൊന്‍മുടിയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ കിള്ളിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലികേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ രാത്രി പത്തുമണിക്ക് ഉയര്‍ത്തും. 15 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. കല്‍പ്പാത്തി, ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാ?ഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തിപ്പെട്ടതോടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com