ഓട്ടോഡ്രൈവറായ യുവാവിനെ ആറംഗസംഘം വെട്ടിക്കൊന്നു

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. ഓട്ടം വിളിച്ച ആറംഗസംഘമാണ് വിപിനെ വെട്ടിക്കൊലപ്പെടുത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓട്ടോഡ്രൈവറായ യുവാവിനെ അക്രമി സംഘം വെട്ടിക്കൊന്നു. തിരുവനന്തപുരം ആനയറയിലാണ് സംഭവം. ഓട്ടോഡ്രൈവറായ വിപിന്‍( കൊച്ചുകുട്ടന്‍ -34) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം.

ഓട്ടം വിളിച്ച ആറംഗസംഘമാണ് വിപിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്കേസ് പ്രതിയാണ് വിപിന്‍. ഗുണ്ടാകുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com