വോട്ട് ചോദിക്കാന്‍ വന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പള്ളിയില്‍നിന്ന് ഇറക്കിവിട്ടു; പിന്നില്‍ എംഎല്‍എയുടെ സഹായിയെന്ന് ആരോപണം, സിപിഎം ഗൂഢാലോചനയെന്ന് മോഹന്‍രാജ്

വോട്ട് അഭ്യര്‍ത്ഥനയുമായി ഓര്‍ത്തഡോക്‌സ് പള്ളയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിന് എതിരെ പ്രതിഷേധം
വോട്ട് ചോദിക്കാന്‍ വന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പള്ളിയില്‍നിന്ന് ഇറക്കിവിട്ടു; പിന്നില്‍ എംഎല്‍എയുടെ സഹായിയെന്ന് ആരോപണം, സിപിഎം ഗൂഢാലോചനയെന്ന് മോഹന്‍രാജ്

കോന്നി: വോട്ട് അഭ്യര്‍ത്ഥനയുമായി ഓര്‍ത്തഡോക്‌സ് പള്ളിയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിന് എതിരെ പ്രതിഷേധം. കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെത്തിയപ്പോഴാണ് പ്രതിഷേധം നടന്നത്. സ്ഥാനാര്‍ത്ഥി പള്ളിയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുകയായിരുന്നു. 

വീണാ ജോര്‍ജ് എംഎല്‍എയുടെ മുന്‍ ഡ്രൈവറും മറ്റൊരാളുമാണ് തനിക്കെതിരെ രംഗത്തെത്തിയത് എന്ന് മോഹന്‍രാജ് ആരോപിച്ചു. സിപിഎം ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. 

വിവിധ പള്ളികളിലെ സന്ദര്‍ശനത്തിന് ശേഷമാണ് ഞായറാഴ്ച രാവിലെ മോഹന്‍രാജ് കൈപ്പട്ടൂര്‍ പള്ളിയിലെത്തിയത്. വിശ്വാസികളെ കണ്ടു വോട്ട് ചോദിക്കുന്നതിനിടെ രണ്ടുപേര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. 

പള്ളിയില്‍ വോട്ട്  ചോദിക്കാന്‍ പാടില്ലായെന്നും പുറത്തുപോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മോഹന്‍രാജ് പുറത്തുപോയി.വിശ്വാസികള്‍ എത്തിയതുകൊണ്ടാണ് താന്‍ കായികമായി ആക്രമിക്കപ്പെടാത്തത് എന്ന് മോഹന്‍രാജ് ആരോപിച്ചു. വോട്ട് തേടാനുള്ള തന്റെ അവകാശത്തെ തടയാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com