ദുരിതങ്ങള്‍ ഒഴിയാതെ നിന്ന ജീവിതത്തില്‍ ഭാസ്‌കരന് ഭാഗ്യദേവതയുടെ വെളിച്ചം; വിന്‍വിന്‍ ലോട്ടറിയുടെ 65 ലക്ഷം വാര്‍ക്കപ്പണിക്കാരന്

തൃശൂര്‍: ദുരിതങ്ങള്‍ ഒഴിയാതെ നിന്ന ജീവിതത്തില്‍ ഒടുവില്‍ ഭാസ്‌കരനെത്തേടി ഭാഗ്യദേവത എത്തി, സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറിയുടെ രൂപത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപം വാര്‍ക്കപ്പണിക്കാരനായ മരുതയൂര്‍ കുന്തറ ഭാസ്‌കരന്. 

തുടര്‍ച്ചയായി കഷ്ടപ്പാടുകള്‍ വേട്ടയാടുകയായിരുന്നു ഭാസ്‌കരനെയും കുടുംബത്തെയും. 23 വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചു. പിന്നീട് അമ്മ കൂലിപ്പണിയെടുത്താണ് മക്കളെ വളര്‍ത്തിയത്. മൂന്നു വര്‍ഷം മുന്‍പ് ഭാസ്‌കരന്റെ സഹോദരന്‍ മോഹനന്‍ വൃക്കരോഗം പിടിപെട്ട് മരിച്ചു. സഹോദരന്റെ ചികിത്സയില്‍ സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുമ്പോഴാണ് സഹോദരി രജനിയെയും വൃക്കരോഗം പിടികൂടിയത്. രണ്ടു വര്‍ഷം ചികിത്സയില്‍ കഴിഞ്ഞ രജനി കഴിഞ്ഞ മാസം മരിച്ചു. 

മാതാവ് കുഞ്ഞിപ്പെണ്ണ്, ഭാര്യ സരിത, മക്കളായ ശരത്ത്, ശിവന്യ എന്നിവരോടും മറ്റു സഹോദരങ്ങളോടും ഒപ്പമാണ് താമസം. 

ഒരുമനയൂര്‍ സ്വദേശി കൃഷ്ണന്റെ അടുത്തു നിന്നാണ് ഭാസ്‌കരന്‍ ടിക്കറ്റ് എടുത്തത്. ടിക്കറ്റ് യൂണിയന്‍ ബാങ്ക് പാവറട്ടി ശാഖയില്‍ ഏല്‍പിച്ചു.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com