'നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടില്ല ' ; എന്‍എസ്എസിനെ പരിഹസിച്ച് എസ് ഹരീഷ്

ചിരവയെടുത്തഥ തീയിലെറിഞ്ഞു. അരകല്ലങ്ങു കുളത്തിലെറിഞ്ഞു. അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു
'നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടില്ല ' ; എന്‍എസ്എസിനെ പരിഹസിച്ച് എസ് ഹരീഷ്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ എന്‍എസ്എസിനെ പരിഹസിച്ച് എഴുത്തുകാരന്‍ എസ് ഹരീഷ്. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍പാട്ടായ 'നായര്‍ വിശന്നു വളഞ്ഞു വരുമ്പോള്‍...'. എന്ന കവിതയിലെ ഒരു വരിപോലും വിടാതെ കുറിച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ പരിഹാസം.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ശരിദൂരം നിലപാടാണ് സ്വീകരിക്കുന്നത് എന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനുള്ള നയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു എന്‍എസ്എസിന്റെ തീരുമാനം. തങ്ങള്‍ക്കാണ് എന്‍എസ്എസിന്റെ പിന്തുണയെന്ന് യു.ഡി.എഫും, ബിജെപിയും അവകാശപ്പെടുകയും ചെയ്തിരുന്നു.

ഹരീഷിന്റെ മീശ നോവലിനെതിരെ ഏറ്റവും ശക്തമായി രംഗത്തുവന്ന സംഘടനകളിലൊന്നാണ് എന്‍എസ്എസ്. മീശ പ്രസിദ്ധീകരിച്ചതുകൊണ്ട് മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും എന്‍എസ്എസ് കരയോഗാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

'നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല. ചുട്ടുതിളയ്ക്കും വെള്ളമശേഷം കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു. കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു. ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു. ഉരലു വലിച്ചു കിണറ്റില്‍ മറിച്ചു. ചിരവയെടുത്തഥ തീയിലെറിഞ്ഞു. അരകല്ലങ്ങു കുളത്തിലെറിഞ്ഞു. അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com