മൂന്നിടത്ത് യുഡിഎഫ് കുതിപ്പ്, മഞ്ചേശ്വരം ആയിരം കടന്നു;  കോന്നിയിലും മികച്ച മുന്നേറ്റം

എറണാകുളത്തും കോന്നിയിലും മഞ്ചേശ്വരത്തുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്
മൂന്നിടത്ത് യുഡിഎഫ് കുതിപ്പ്, മഞ്ചേശ്വരം ആയിരം കടന്നു;  കോന്നിയിലും മികച്ച മുന്നേറ്റം

കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. എറണാകുളത്തും കോന്നിയിലും മഞ്ചേശ്വരത്തുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് യുഡിഎഫിന്റെ ലീഡ് നില ആയിരം കടന്നു. കോന്നിയില്‍ 500 വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫിന്റെ പി മോഹന്‍രാജ്.

എറണാകുളത്ത് ടി ജെ വിനോദ് മൂന്നൂറിലധികം വോട്ടുകള്‍ക്ക് മു്ന്നിലാണ്. മഞ്ചേശ്വരത്ത് എം സി കമറുദ്ദീന്‍ ആയിരത്തിലധികം വോട്ടുകള്‍ക്കാണ് എതിരാളിയെ പിന്നിലാക്കി മുന്നേറുന്നത്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്താണ് മുന്നിട്ടുനില്‍്ക്കുന്നത്. 300ലധികം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. അരൂരില്‍ എല്‍ഡിഎഫിന്റെ മനു സി പുളിക്കല്‍ ലീഡ് ചെയ്യുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com