'ചോരുന്ന കൂരയിലേക്ക് പൗര്‍ണമിയുടെ 70 ലക്ഷം'; ആദിവാസി യുവാവിന് ഭാഗ്യദേവതയുടെ കടാക്ഷം

സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ഓട്ടോ തൊഴിലാളിയായ ആദിവാസി യുവാവിന്
'ചോരുന്ന കൂരയിലേക്ക് പൗര്‍ണമിയുടെ 70 ലക്ഷം'; ആദിവാസി യുവാവിന് ഭാഗ്യദേവതയുടെ കടാക്ഷം

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ഓട്ടോ തൊഴിലാളിയായ ആദിവാസി യുവാവിന്. കൊളവള്ളി പണിയ കോളനിയിലെ കെപി ബിജുവിനാണ് പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത്. ഞായറാഴ്ചത്തെ നറുക്കെടുപ്പിലാണ് ബിജുവിനെ ഭാഗ്യം തേടിയെത്തിയത്. 

സീതാമൗണ്ട് ടൗണില്‍ ഓട്ടോ ഓടിക്കുന്ന ബിജു പ്രദേശത്തെ ലോട്ടറി വില്‍പ്പനക്കാരന്‍ മാധവന്‍ എന്നയാളില്‍ നിന്നാണ് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രണ്ട് ടിക്കറ്റുകളാണ് എടുത്തത്. ഒന്നിന് ഒന്നാം സമ്മാനവും രണ്ടാമത്തെതിന് സമാശ്വാസമായ 8000 രൂപയും ലഭിച്ചു. കൊളവള്ളി കോളനിയിലെ ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് ബിജുവും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത്. 12 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീടാണിത്. ചോര്‍ച്ച ഒഴിവാക്കാന്‍ മേല്‍ക്കൂരയില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരിക്കുകയാണ്. 

ലോട്ടറിയടിച്ച തുകകൊണ്ട് ചോരാത്ത അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കണമെന്നും ബാക്കി തുക മക്കളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവക്കണമെന്നുമാണ് ബിജുവിന്റെ ആഗ്രഹം. ഒരുവര്‍ഷം മുന്‍പാണ് ഓട്ടോ വാങ്ങി സര്‍വീസ് തുടങ്ങിയത്. ലക്ഷങ്ങള്‍ കൈയില്‍ വന്നിട്ടും ബിജുവിന് മാറ്റമില്ല.ഓട്ടോ ഓടിച്ചുതന്നെ ജീവിക്കുമെന്ന് ഈ ആദിവാസി യുവാവ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com