ടിക് ടോക് പരിശീലന ക്യാംപിന് വിളിച്ചു വരുത്തി പീഡിപ്പിച്ച സംഭവം; അന്വേഷണം കാസര്‍കോട്ടേക്കും

കാസര്‍കോട് സ്വദേശികളായ ദമ്പതിമാര്‍ക്ക് സംഭവവുമായി ബന്ഝമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്
ടിക് ടോക് പരിശീലന ക്യാംപിന് വിളിച്ചു വരുത്തി പീഡിപ്പിച്ച സംഭവം; അന്വേഷണം കാസര്‍കോട്ടേക്കും

കാസര്‍കോട്: ടിക് ടോക് വീഡിയോയിലെ അഭിനയം മെച്ചപ്പെടുത്താന്‍ പരിശീലനം നല്‍കാമെന്ന പേരില്‍ വിളിച്ചു വരുത്തി പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം കാസര്‍കോട്ടേക്കും വ്യാപിപ്പിച്ചു. കാസര്‍കോട് സ്വദേശികളായ ദമ്പതിമാര്‍ക്ക് സംഭവവുമായി ബന്ഝമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്. 

കൂത്തുപറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആലപ്പുഴ നൂറുനാട് സ്വദേശി എസ് അരുണ്‍(30)നെ കൂത്തുപറമ്പ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒരുവര്‍ഷം മുന്‍പും താന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ശിവപുരം സ്വദേശികളായ എം ലിദി(26), കെ സന്തോഷ്(29) എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കാസര്‍കോട് സ്വദേശികളായ ദമ്പതിമാര്‍ക്കൊപ്പം മൂന്നാറിലും, എറണാകുളത്തും പെണ്‍കുട്ടി താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ടിക് ടോക് വിഡിയോവഴിയാണ് കൂത്തുപറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെ അരുണ്‍ പരിചയപ്പെട്ടത്. പിന്നീട് അഭിനയം കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് എത്തിച്ചു. 

നാലു ദിവസത്തെ ക്യാമ്പുണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മാതാവ് കൂത്തുപറമ്പ് ?പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ ?പൊലീസ് അന്വേഷിച്ച് കണ്ടെത്തിയെങ്കിലും യുവാവി??ന്റെ പേരും ഫോണ്‍ നമ്പറുമല്ലാതെ വിദ്യാര്‍ഥിനിക്ക് മറ്റുവിവരങ്ങള്‍ അറിയില്ലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com