ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ സൂക്ഷിച്ച ക്യാരറ്റ് കട്ടുതിന്ന് 'ഒറ്റയാന്‍' 

ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഇരുമ്പ് ഗ്രില്‍ തകര്‍ത്താണ് കാട്ടുകൊമ്പന്‍ ക്യാരറ്റെല്ലാം അകത്താക്കിയത്
ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ സൂക്ഷിച്ച ക്യാരറ്റ് കട്ടുതിന്ന് 'ഒറ്റയാന്‍' 

ഇടുക്കി : ഇടുക്കിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍  സൂക്ഷിച്ചിരുന്ന ക്യാരറ്റ് കട്ടുതിന്ന് ഒറ്റയാന്‍. ചെണ്ടുവാര എസ്റ്റേറ്റിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഇരുമ്പ് ഗ്രില്‍ തകര്‍ത്താണ് കാട്ടുകൊമ്പന്‍ ക്യാരറ്റെല്ലാം അകത്താക്കിയത്. 

കുണ്ടള ജലാശയത്തിന് സമീപത്തെ വഴിയോരക്കച്ചവടക്കാരന്റെ ക്യാരറ്റാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്നത്. പകല്‍ സമയത്ത് എത്തിയെങ്കിലും, പ്രദേശത്ത് ജനവാസം ഏറെയുള്ളതിനാല്‍ ആന കാട്ടിലേക്ക് മടങ്ങി. 

വൈകീട്ടോടെ തിരിച്ചെത്തിയ ഒറ്റയാന്‍ പ്രദേശവാസികളും കച്ചവടക്കാരും ഇല്ലെന്ന് മനസ്സിലാക്കിയതോടെ, ഗ്രില്‍ തകര്‍ത്ത് മൂന്നുചാക്ക് ക്യാരറ്റ് അകത്താക്കിയിട്ടാണ് കാട്ടിലേക്ക് തിരികെമടങ്ങിയത്. 

ഓണത്തോട് കണ്ണന്‍ദേവന്‍ കമ്പനിയുടെ അടുക്കളത്തോട്ടങ്ങളില്‍ ക്യാരറ്റ് കൃഷിയിറക്കിരിക്കുകയാണ് കര്‍ഷകര്‍. എന്നാല്‍ കാട്ടാനകളുടെ കടന്നുവരവ് കര്‍ഷകര്‍ക്ക് മനസ്സില്‍ ആശങ്ക നിറയ്ക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com