വരാപ്പുഴ പെണ്‍വാണിഭക്കേസ്: ശോഭാ ജോണ്‍ അടക്കം നാലുപേരെ വെറുതെവിട്ടു

ശോഭാജോണില്‍ നിന്നു പെണ്‍കുട്ടിയുടെ മാതാവ് 1 ലക്ഷം രൂപ വാങ്ങി മകളെ അനാശാസ്യ പ്രവര്‍ത്തനത്തിനായി നല്‍കി എന്ന് ആരോപിച്ചാണു ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്
വരാപ്പുഴ പെണ്‍വാണിഭക്കേസ്: ശോഭാ ജോണ്‍ അടക്കം നാലുപേരെ വെറുതെവിട്ടു

കൊച്ചി: വരാപ്പുഴ പെണ്‍വാണിഭ കേസുകളിലൊന്നില്‍ ശോഭാ ജോണ്‍ അടക്കമുള്ള 4 പ്രതികളെ വിചാരണക്കോടതി വിട്ടയച്ചു. തിരുവനന്തപുരം തിരുമല എംഎസ്പി നഗര്‍ ബഥേല്‍ ശോഭാ ജോണ്‍ (43), തിരുവനന്തപുരം ശാസ്തമംഗലം കഞ്ഞിരമ്പാറ അരുതക്കുഴി തച്ചങ്കേരി അനില്‍ കുമാര്‍ (കേപ് അനി–39), പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവരെയാണു എറണാകുളം അഡീ. സെഷന്‍സ് കോടതി വിട്ടയച്ചത്. 2011 ജൂണ്‍ 23 നു കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ശോഭാജോണില്‍ നിന്നു പെണ്‍കുട്ടിയുടെ മാതാവ് 1 ലക്ഷം രൂപ വാങ്ങി മകളെ അനാശാസ്യ പ്രവര്‍ത്തനത്തിനായി നല്‍കി എന്ന് ആരോപിച്ചാണു ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍, പൊലീസ് നടത്തിയ തുടരന്വേഷണത്തില്‍ പെണ്‍കുട്ടിയെ പഠിപ്പിക്കുമെന്ന വിശ്വാസത്തിലാണു നല്‍കിയതെന്നും പണം വാങ്ങിയിട്ടില്ലെന്നും മൊഴികള്‍ മാറി. ആദ്യം ഉയര്‍ത്തിയ ആരോപണം പൊലീസ് തന്നെ പിന്നീടു തള്ളിയതോടെ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി വിട്ടയയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന മറ്റുകേസുകള്‍ കോടതികളുടെ പരിഗണനയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com