ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത ; നാലിടത്ത് യെല്ലോ അലര്‍ട്ട്

ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി
ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത ; നാലിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ ചില ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി,കോഴിക്കോട് കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 


ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നല്‍കി. യെല്ലോ അലര്‍ട്ട് ഇപ്രകാരമാണ്. 

സെപ്റ്റംബര്‍ 5 ന്  ഇടുക്കി,കോഴിക്കോട് കണ്ണൂര്‍,കാസര്‍ഗോഡ്
സെപ്റ്റംബര്‍ 6 ന്  കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ്
സെപ്റ്റംബര്‍ 7 ന്  കണ്ണൂര്‍,കാസര്‍ഗോഡ്
സെപ്റ്റംബര്‍ 8 ന്  കോഴിക്കോട് ,കാസര്‍ഗോഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com