നേതാക്കളുടേത് 'അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം'; നേതൃമാറ്റം വേണം; ലീഗിനെതിരെ യൂത്ത് ലീഗ് പ്രമേയം

അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ അന്‍പത് ശതമാനം സീറ്റില്‍ യുവാക്കളെയും വനിതകളെയും മത്സരിപ്പിക്കാന്‍ നേതൃത്വം തയ്യാറാവണം
നേതാക്കളുടേത് 'അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം'; നേതൃമാറ്റം വേണം; ലീഗിനെതിരെ യൂത്ത് ലീഗ് പ്രമേയം

കോഴിക്കോട്:  മുസ്ലീം ലീഗില്‍ നേതൃമാറ്റം വേണമെന്ന് യൂത്ത് ലീഗ് പ്രമേയം. രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് പാര്‍ലമെന്ററി സ്ഥാനം നല്‍കരുത്.  തെരഞ്ഞടുപ്പില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അന്‍പത് ശതമാനം സീറ്റ് നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കി.

യൂത്ത്‌ലിഗിന്റെ  സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പതിവില്ലാത്ത തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. യൂത്ത് ലീഗിന്റെ പ്രമുഖ നേതാക്കളെല്ലാം പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തി. പാര്‍ട്ടിയില്‍ നേതൃമാറ്റത്തിനുള്ള സമയമായെന്നാണ് നജീബ് കാന്തപുരം പറഞ്ഞു. 1991ല്‍  പഴയ നേതാക്കളെ ഇറക്കി വിട്ട് പാര്‍ട്ടിയുടെ നേതൃത്വം പുതിയ തലമുറ ഏറ്റെടുത്തതുപോലെ നേതൃത്വം ഏറ്റെടുക്കാന്‍ സമയമായെന്ന് നജീബ് പറഞ്ഞു. അന്ന് നേതൃത്വത്തിലെത്തിയവര്‍ സ്ഥാനം വിട്ടുനല്‍കാത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ അന്‍പത് ശതമാനം സീറ്റില്‍ യുവാക്കളെയും വനിതകളെയും മത്സരിപ്പിക്കാന്‍ നേതൃത്വം തയ്യാറാവണം. പാര്‍ട്ടിയുടെ നേതൃത്വം അഡ്ജസ്റ്റ്ുമെന്റ് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് സംസ്ഥാന ട്രഷററും കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ഇത്തരം രാഷ്ട്രീയം മുന്നോട്ടുവെക്കുന്നതിലൂടെ രാജ്യത്തെ ബാധിക്കുന്ന സുപ്രധാനവിഷയങ്ങള്‍ പോലും പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നില്ല. തനിക്ക് ശേഷം പ്രളയമാണെന്നാണ് പലനേതാക്കളുടെയും വിചാരമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു

നേരത്തെ യൂത്ത് ലീഗിന്റെ നേതൃയോഗത്തിലും പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എംപി എന്ന നിലയില്‍ പൂര്‍ണപരാജയമാണെന്നായിരുന്നു നേതാക്കളുടെ വിലയിരുത്തല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com