ട്രാന്‍ജെന്‍ഡര്‍ കവയത്രി വിജയരാജമല്ലിക വിവാഹിതയായി

തൃശൂര്‍ മുതുവറ സ്വദേശിനിയായ വിജയരാജമല്ലിക മലയാളത്തിലെ ആദ്യ ട്രാന്‍സ്‌വുമണ്‍ കവയത്രിയാണ്.
ട്രാന്‍ജെന്‍ഡര്‍ കവയത്രി വിജയരാജമല്ലിക വിവാഹിതയായി

തൃശൂര്‍: മലയാളത്തിന്റെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രി വിജയരാജമല്ലിക വിവാഹിതയായി. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി ജാഷിമാണ് വരന്‍. തൃശൂരിലെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വെച്ചാണ് ഇവരുടെ വിവാഹം. ഏറെനാളത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നതെന്ന് വിജയരാജമല്ലിക ഫേസ്ബുക്കില്‍ കുറിച്ചു.

ജാഷിം പാരാലീഗല്‍ വൊളണ്ടിയറും ഫ്രീന്‍ലാന്‍സ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമാണ്. തൃശൂര്‍ മുതുവറ സ്വദേശിനിയായ വിജയരാജമല്ലിക മലയാളത്തിലെ ആദ്യ ട്രാന്‍സ്‌വുമണ്‍ കവയത്രിയാണ്. വിജയരാജമല്ലികയുടെ 'ദൈവത്തിന്റെ മകള്‍' എന്ന കവിതാസമാഹാരം മദ്രാസ് സര്‍വകലാശാല പാഠപുസ്തകമാക്കിയിട്ടുണ്ട്. മദ്രാസ് സര്‍വകലാശാലയുടെ എംഎ മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത ഭാഗം 2 എന്ന വിഭാഗത്തിലാണ് കവിതാസമാഹാരം ഉള്‍പ്പെടുത്തിയത്.

ഇതേ പുസ്തകത്തിലെ മരണാനന്തരം എന്ന കവിത എംജി സര്‍വകലാശാലയും നീലാംബരി എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാലടി സര്‍വകലാശാലയില്‍ എംഎ കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്റ് ലിംഗിസ്റ്റിക്വില്‍ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു വര്‍ഷം മുന്‍പാണ് വിജയരാജമല്ലികയും ജാഷിമും പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. ഇരുവരും വിവാഹിതരാകുന്നതിന് ജാഷിമിന്റെ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നു. ഇതു മറികടന്നാണ് ഇരുവരും ഇന്ന് വിവാഹിതരായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com