പിഞ്ചുകുഞ്ഞ് വാഹനത്തില്‍ നിന്നും താഴെ വീണു ; ഇഴഞ്ഞ് ഫോറസ്റ്റ് ഓഫീസിനടുത്തേക്ക്; മാതാപിതാക്കള്‍ അറിഞ്ഞത് 50 കിലോമീറ്റര്‍ പിന്നിട്ടശേഷം; അത്ഭുതകരമായ രക്ഷപ്പെടല്‍

50 കിലോമീറ്ററോളം സഞ്ചരിച്ചശേഷമാണ് കുട്ടി താഴെ വീണ കാര്യം മാതാപിതാക്കള്‍ അറിയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി : മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന ഒന്നരവയസ്സുള്ള കുട്ടി വാഹനത്തില്‍ നിന്നും താഴെ വീണു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. താഴെ വീണ കുട്ടി ഇഴഞ്ഞ് ഫോറസ്റ്റ് ചെക്‌പോസ്റ്റിന് സമീപത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഒന്നരവയസ്സുകാരിയെ രക്ഷപ്പെടുത്താനായത്.

ഇടുക്കി രാജമലയ്ക്ക് അടുത്തുവെച്ചാണ് സംഭവം.  മാതാപിതാക്കള്‍ കുട്ടി വാഹനത്തില്‍ നിന്നും വീണത് അറിഞ്ഞില്ല. 50 കിലോമീറ്ററോളം സഞ്ചരിച്ചശേഷമാണ് കുട്ടി താഴെ വീണ കാര്യം മാതാപിതാക്കള്‍ അറിയുന്നത്. കമ്പിളിക്കണ്ടം സ്വദേശികളുടേതാണ് കുട്ടി. പഴനി ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് സംഭവം ഉണ്ടായത്.

കുഞ്ഞ് ഊര്‍ന്ന് താഴെ പോയത് അമ്മയോ, ജീപ്പിലുണ്ടായിരുന്ന മറ്റുള്ളവരോ അറിഞ്ഞില്ല. ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട് കുട്ടി അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയില്‍ അനക്കം കണ്ട വാച്ചറാണ് കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. കുഞ്ഞിന്റെ മുഖത്ത് ചെറിയ പരിക്കുണ്ട്. പ്രാഥമിക ചികില്‍സ നല്‍കിയശേഷം കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com