ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴത്തുക കുറയ്ക്കരുത്; നിയമം കര്‍ക്കശമാക്കണം: വി മുരളീധരന്‍

കര്‍ശനനിയമത്തിലൂടെ മാത്രമെ അപകടം കുറയ്ക്കാന്‍ കഴിയുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴത്തുക കുറയ്ക്കരുത്; നിയമം കര്‍ക്കശമാക്കണം: വി മുരളീധരന്‍

തിരുവനന്തപുരം:  കര്‍ശനനിയമത്തിലൂടെ മാത്രമെ അപകടം കുറയ്ക്കാന്‍ കഴിയുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കൂടുതലാണെന്ന കാരണത്താല്‍ നിയമം മാറ്റണമെന്ന അഭിപ്രായമില്ലെന്നും മുരളീധരന്‍ പറഞ്ഞു. താല്‍ക്കാലിക കൈയടിക്ക് വേണ്ടിയും വോട്ടിന് വേണ്ടിയും നല്ല നിയമങ്ങള്‍ മാറ്റരുതെന്നാണ് തന്റെ അഭിപ്രായമെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയെ തകര്‍ക്കാനുണ്ടാക്കിയ സര്‍ക്കാരിന്റെ കൃത്രിമ സംവിധാനമാണ് നവോത്ഥാനമുല്യ സംരക്ഷണസമിതി. ഇത് പൊളിയുക സ്വാഭാവികമാണ്. ഹൈന്ദവ ഐക്യത്തിനായി സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യുന്നില്ലെന്നും മുരളിധരന്‍ പറഞ്ഞു.

ഗുജറാത്തിനു പിന്നാലെ, കര്‍ണാടകയും ഗോവയും ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുവന്നതോടെ നിരക്കുകള്‍ കുറയ്ക്കുന്നതു സംബന്ധിച്ച് മന്ത്രാലയം നിയമോപദേശം തേടിയിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴത്തുക പകുതിയോളം കുറയ്ക്കാന്‍ കേരള സര്‍ക്കാരും ആലോചനയിലാണ്. 

നിരക്ക് സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാമെന്നു വ്യക്തമാക്കുന്ന കേന്ദ്ര ഉത്തരവ് ലഭിച്ചശേഷം തിങ്കളാഴ്ച ഗതാഗത മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. നിയമതടസ്സമില്ലെങ്കില്‍ പുതുക്കിയ ഉത്തരവിറക്കും. രാഷ്ട്രീയ നേതൃത്വവും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്താകും തീരുമാനമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

കേന്ദ്രം വ്യക്തത വരുത്തുന്നതുവരെ ഉയര്‍ന്ന നിരക്ക് ഈടാക്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ കേസെടുത്തു നോട്ടിസ് നല്‍കും. അന്തിമ തീരുമാനമായ ശേഷമാകും തുടര്‍നടപടി. മദ്യപിച്ചുള്ള െ്രെഡവിങ്, അപകടകരമായ െ്രെഡവിങ് എന്നിവയ്ക്കുള്ള ഉയര്‍ന്ന പിഴനിരക്ക് കുറയ്‌ക്കേണ്ടെന്ന അഭിപ്രായം ശക്തമാണ്. മറ്റു നിയമലംഘനങ്ങള്‍ക്കു നിലവില്‍ പറഞ്ഞിരിക്കുന്ന ശരാശരി തുകയിലും താഴെ നിശ്ചയിക്കാന്‍ നിയമതടസ്സമുണ്ടോയെന്നും പരിശോധിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com