കുറ്റക്കാര്‍ കോണ്‍ഗ്രസ് നേതാക്കളാണെങ്കിലും നടപടി വേണം; കരുണാകരന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കരുത്; കെ മുരളീധരന്‍

മരിച്ച വ്യക്തിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ചുമതല പാര്‍ട്ടിക്കുണ്ട്
കുറ്റക്കാര്‍ കോണ്‍ഗ്രസ് നേതാക്കളാണെങ്കിലും നടപടി വേണം; കരുണാകരന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കരുത്; കെ മുരളീധരന്‍

കോഴിക്കോട്: കണ്ണൂരില്‍ കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നു കെ.മുരളീധരന്‍ എംപി. ഏതു തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. മരിച്ച വ്യക്തിയുടെ കുടുംബത്തിനു കൂടി സ്വീകാര്യമാകുന്ന അന്വേഷണമാണു വേണ്ടത്. കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

മരിച്ച വ്യക്തിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ചുമതല പാര്‍ട്ടിക്കുണ്ട്. കെ.കരുണാകരന്റെ പേരില്‍ തുടങ്ങിയ ട്രസ്റ്റ് ഒരാളുടെ മരണത്തിനിടയാക്കിയതില്‍ വേദനയുണ്ട്. നേതാക്കളുടെ പേരില്‍ ഇത്തരം ട്രസ്റ്റുകള്‍ ഉണ്ടാക്കുന്നതിനു നിയന്ത്രണം വേണമെന്നു പാര്‍ട്ടിയില്‍ ആവശ്യപ്പെടും. ഇത്തരം സംഭവങ്ങള്‍ കരുണാകരന്റെ സല്‍പ്പേരിനാണു കളങ്കമുണ്ടാക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ഹാജരാകണമെന്നാവശ്യപ്പെട്ട് ചെറുപുഴ ഡെവലപ്പേഴ്‌സ് കമ്പനിയുടെ ഭാരവാഹികളായ എട്ടു പേര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ കെ.കുഞ്ഞികൃഷ്ണന്‍ നായര്‍, കെ.കെ.സുരേഷ്‌കുമാര്‍, റോഷി ജോസ്, ടോമി പ്ലാച്ചേരി എന്നിവരില്‍നിന്നും ടി.വി.അബ്ദുല്‍ സലീം, പി.എസ്.സോമന്‍, സി.ഡി.സ്‌കറിയ, ജെ.സെബാസ്റ്റ്യന്‍ എന്നിവരില്‍ നിന്നുമാണു മൊഴി രേഖപ്പെടുത്തുക. ജോസഫുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും അന്വേഷണ സംഘം പരിശോധിക്കും. കെപിസിസി നിയോഗിച്ച സമിതിയുടെ തെളിവെടുപ്പു തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com