കാസര്‍കോട്ടെക്കയച്ച 36 കെയ്‌സ് മദ്യം കാണാതെയായി, ഒടുവില്‍ കണ്ടെത്തിയത് കണ്ണൂരില്‍

മൂന്ന് പെര്‍മിറ്റിലായി പാലക്കാട് ഡിസ്റ്റിലറിയില്‍ നിന്ന് 1800 കെയ്‌സ് മദ്യമാണ് അയച്ചത്
കാസര്‍കോട്ടെക്കയച്ച 36 കെയ്‌സ് മദ്യം കാണാതെയായി, ഒടുവില്‍ കണ്ടെത്തിയത് കണ്ണൂരില്‍

കാസര്‍കോട്: കാസര്‍കോട്ടെ ബിവറേജസ് സംഭരണ ശാലയിലേക്കയച്ച മദ്യം കാണാതെയായി. പാലക്കാട്ട് നിന്നയച്ച 36 കെയ്‌സ് മദ്യമാണ കാണാതെയായത്. അന്വേഷണത്തിന് ഒടുവില്‍ കണ്ണൂരിലെ സംഭരണശാലയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. 

മൂന്ന് പെര്‍മിറ്റിലായി പാലക്കാട് ഡിസ്റ്റിലറിയില്‍ നിന്ന് 1800 കെയ്‌സ് മദ്യമാണ് അയച്ചത്. 1200 കെ്‌സ് കണ്ണൂരിലും 600 കെയ്‌സ് കാസര്‍കോട് ബട്ടത്തൂരിലും ഇറക്കി. എന്നാല്‍ ബട്ടത്തൂരില്‍ ഇറക്കിയ മദ്യത്തിന്റെ കണക്കെടുത്തപ്പോള്‍ 36 കെയ്‌സ് കുറവാണെന്ന് വ്യക്തമായി. 

അബദ്ധത്തില്‍ ഇവ കണ്ണൂരില്‍ ഇറക്കിയതാണോ എന്നറിയാന്‍ കണ്ണൂരിലെ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പെര്‍മിറ്റ് പ്രകാരമുള്ളതേ ഇവിടെ ഇറക്കിയിട്ടുള്ളെന്നായിരുന്നു മറുപടി. എന്നാല്‍ ലോഡ് കയറ്റുന്നത് യന്ത്രവത്കൃതമായിട്ടാണെന്നും ഇതില്‍ പിഴവ് വരാന്‍ സാധ്യതയില്ലെന്നും പാലക്കാട്ടെ അധികൃതര്‍ ചൂണ്ടിക്കാട്ടി. 

ഇതോടെ ഡിസ്റ്റിലറി അധികൃതര്‍ നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ കണ്ണൂരിലെ സംഭരണശാലയില്‍ തന്നെ 36 കെയ്‌സ് മദ്യം കൂടുതലായിരിക്കുന്നത് കണ്ടെത്തി. ലിറ്ററിന് 460 രൂപ വിലയുള്ള ജിപ്‌സി എന്ന ബ്രാണ്ടിയുടെ കെയ്‌സാണ് കാണാതായത്. കയറ്റിറക്ക് തൊഴിലാളികളുടെ ശ്രദ്ധക്കുറവിനെ തുടര്‍ന്നുണ്ടായ പിഴവാണ് കെയ്‌സ് കാണാതായതിന് പിന്നിലെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com