മില്‍മ പാലിന് നാളെ മുതല്‍ 4 രൂപ കൂടും

സംസ്ഥാനത്ത്ത മില്‍മ പാലിന് വ്യാഴാഴ്ച മുതല്‍ നാല് രൂപ വര്‍ധിക്കും.
മില്‍മ പാലിന് നാളെ മുതല്‍ 4 രൂപ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത്ത മില്‍മ പാലിന് വ്യാഴാഴ്ച മുതല്‍ നാല് രൂപ വര്‍ധിക്കും. കൊഴുപ്പു കുറഞ്ഞ സ്മാര്‍ട്ട് ഡബിള്‍ ടോണ്‍ഡ് പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിക്കും. 39ല്‍ നിന്ന് 44 രൂപയാണ് വര്‍ധന. മില്‍മ ടോണ്‍ഡ് മില്‍ക്കിന് 42ല്‍ നിന്ന് 46 രൂപയും പ്രൈഡ് മില്‍ക്കിന് 44 നിന്ന് 48 ആയുമാണ് വിലകൂട്ടിയത്. 

കര്‍ഷകരുടെ പ്രതിസന്ധി മറികടക്കാനാണ് വില്‍വര്‍ധനയെന്നാണ് മില്‍മയുടെ ന്യായീകരണം. വര്‍ധിപ്പിച്ച വിലയില്‍ 3.35 രൂപ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും. 16 പൈസ ക്ഷീരസംഘങ്ങള്‍ക്കും 32 പൈസ ഏജന്റുമാര്‍ക്കും നല്‍കും. മൂന്ന് പൈസ ക്ഷീരകര്‍ഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകള്‍ക്കും ഒരു പൈസ പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിനും മൂന്ന് പൈസ കാറ്റില്‍ ഫീഡ് പ്രൈസ് ഇന്റര്‍വെന്‍ഷന്‍ ഫണ്ടിലേക്കും നല്‍കും. പുതുക്കിയ വില്‍പ്പന വില രേഖപ്പെടുത്തിയ പായ്ക്കറ്റുകള്‍ ലഭ്യമാകും വരെ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകളിലാകും പാല്‍ വിതരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com