വട്ടിയൂര്‍ക്കാവില്‍ അങ്കത്തിനിറങ്ങുമോ?; മേയര്‍ ബ്രോ പറയുന്നു

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത്.
വട്ടിയൂര്‍ക്കാവില്‍ അങ്കത്തിനിറങ്ങുമോ?; മേയര്‍ ബ്രോ പറയുന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം പാര്‍ട്ടിയും എല്‍ഡിഎഫും എടുക്കും. ആരു മത്സരിക്കണമെന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും വികെ പ്രശാന്ത് പറഞ്ഞു.  തനിക്ക് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വമാണ് മേയര്‍ സ്ഥാനം അതിലാണ് ഇപ്പോള്‍ ശ്രദ്ധയെന്നും  പ്രശാന്ത് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

മുന്‍ എംഎല്‍എയും സ്പീക്കറുമായിരുന്ന എം വിജയകുമാറിന്റെയും തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിന്റെയും പേരാണ് ആദ്യഘട്ട ചര്‍ച്ചകളില്‍ എല്‍ഡിഎഫ് ഉയര്‍ത്തിയത്. പ്രളയ സമയത്ത് മേയറിന്റെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം വലിയ പ്രചാരം നല്‍കിയിരുന്നു. ഇതാണ് പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടവരുത്തിയത്. 

ക്‌ടോബര്‍ 21നാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com