2013ന് ശേഷം സര്‍ക്കാര്‍ ജോലി ലഭിച്ചവര്‍ മരിച്ചാല്‍ കുടുംബ പെന്‍ഷനില്ല, സമാശ്വാസ സഹായം മാത്രം നല്‍കും

ദേശിയ പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെട്ടതിനാല്‍ കുടുംബ പെന്‍ഷന് അര്‍ഹതയില്ലാത്തത് കൊണ്ടാണ് സമാശ്വാസ സഹായം മാത്രം നല്‍കുന്നത്
2013ന് ശേഷം സര്‍ക്കാര്‍ ജോലി ലഭിച്ചവര്‍ മരിച്ചാല്‍ കുടുംബ പെന്‍ഷനില്ല, സമാശ്വാസ സഹായം മാത്രം നല്‍കും

എടപ്പാള്‍: 2013ന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ കയറിയവര്‍ ജോലിയിലിരിക്കെ മരിച്ചാല്‍ കുടുംബ പെന്‍ഷന്‍ നല്‍കില്ല. ആശ്രിതര്‍ക്ക് അവസാന ശമ്പളത്തിന്റെ 30 ശതമാനം മാത്രം സമാശ്വാസ സഹായം നല്‍കിയാല്‍ മതിയെന്നാണ് ധനകാര്യവകുപ്പിന്റെ നിലപാട്. 

ദേശിയ പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെട്ടതിനാല്‍ കുടുംബ പെന്‍ഷന് അര്‍ഹതയില്ലാത്തത് കൊണ്ടാണ് സമാശ്വാസ സഹായം മാത്രം നല്‍കുന്നത്. 2013ന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ കയറി ജോലിയിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ജോലി ലഭിക്കും വരെ ആശ്വാസമാവുന്നതിനാണ് പ്രതിമാസം ഈ സമാശ്വാസ സഹായം നല്‍കുന്നത്. 

സമാശ്വാസ സഹായം ലഭിക്കാന്‍, പുനര്‍ വിവാഹം കഴിച്ചിട്ടില്ലെന്നും, സമാശ്വാസ തൊഴില്‍ദാന പദ്ധതിപ്രകാരം ജോലി ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന സത്യപ്രസ്താവനകള്‍ ട്രഷറി ഓഫീസര്‍ക്ക് നല്‍കണം. ജോലി ലഭിക്കുകയും, സമാശ്വാസ സഹായം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍ അതുവഴിയുണ്ടാവുന്ന നഷ്ടം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. 

ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവിറങ്ങിയിരുന്നു. സമാശ്വാസം അനുവദിക്കുന്നതിനായി ലഭിച്ച അപേക്ഷകള്‍ അനുവദിച്ചുകൊണ്ട് ധനകാര്യവകുപ്പ് ഇപ്പോള്‍ വിശദീകരണം ഇറക്കുകയായിരുന്നു. ജോലി ലഭിച്ചിട്ട് സ്വീകരിക്കാതിരിക്കുന്നവരുടെ വിവരം ഓഫീസ് മേധാവി ധനകാര്യ വകുപ്പിനെ അറിയിക്കണം എന്നും പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com