നിയമങ്ങള്‍ കര്‍ശനമാക്കി പിഎസ്‌സി: പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണിനും വാച്ചിനും പരിപൂര്‍ണ്ണ വിലക്ക്

അതേസമയം, പരീക്ഷാ ഹാളില്‍ ഡ്രെസ് കോഡ് നടപ്പാക്കേണ്ടെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്.
നിയമങ്ങള്‍ കര്‍ശനമാക്കി പിഎസ്‌സി: പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണിനും വാച്ചിനും പരിപൂര്‍ണ്ണ വിലക്ക്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ നടത്തിപ്പ് കൂടുതല്‍ കര്‍ശനമാക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. കേന്ദ്രങ്ങളിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണിത്. മൊബൈല്‍ ഫോണ്‍, വാച്ച് തുടങ്ങിയവ പരീക്ഷാ ഹാളില്‍ പൂര്‍ണമായും വിലക്കി. മാലയുടെ ലോക്കറ്റ്, ബെല്‍റ്റിന്റെ ലോഹഭാഗങ്ങള്‍ തുടങ്ങി ആധുനിക ഇലക്ട്രോണിക് ഉപകരണമെന്നു സംശയം തോന്നുന്ന വസ്തുക്കളും ഇനി മുതല്‍ ഹാളില്‍ അനുവദിക്കില്ല. 

അതേസമയം, പരീക്ഷാ ഹാളില്‍ ഡ്രെസ് കോഡ് നടപ്പാക്കേണ്ടെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. ഉദ്യോഗാര്‍ഥികളുടെ ശരീര പരിശോധനയും ഉണ്ടാകില്ല. അധ്യാപകരെ മാത്രമേ പരീക്ഷാ മേല്‍നോട്ടത്തിനു നിയോഗിക്കാവൂ. ഇവരുടെ ജോലി മറ്റാര്‍ക്കും കൈമാറാന്‍ പാടില്ല. പരീക്ഷാ ജോലിയുള്ള അധ്യാപകര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം എത്തുന്നവരെ പരീക്ഷാ കേന്ദ്രത്തിന്റെ വളപ്പില്‍ കയറ്റില്ല. പരീക്ഷ തുടങ്ങുമ്പോഴേ ഗേറ്റ് പൂട്ടണം. പരീക്ഷ നടക്കുമ്പോള്‍ ആരെയും പുറത്തേക്കു വിടില്ല.

ഉദ്യോഗാര്‍ഥികള്‍ ഹാജരാകാത്ത പക്ഷം ബാക്കി വരുന്ന ചോദ്യക്കടലാസുകള്‍ അപ്പോള്‍ തന്നെ കവറില്‍ ഇട്ടു സീല്‍ ചെയ്ത് സൂക്ഷിക്കണം. ഇത് പുറത്തു പോകാന്‍ അവസരം ഉണ്ടാകരുത്. പരീക്ഷാ ചുമതലയുള്ളവര്‍ക്ക് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്യും. ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും ബെല്‍ അടിക്കും. പരീക്ഷ തീരുന്നതിന് അഞ്ച് മിനിറ്റു മുന്‍പ് മുന്നറിയിപ്പു ബെല്‍ അടിക്കണം. 

എല്ലാ കേന്ദ്രങ്ങളിലും പിഎസ്‌സി ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കു നിയോഗിക്കും. എന്നാല്‍ ഈ നിയമം നടപ്പാക്കുമ്പോള്‍ പരമാവധി 700 കേന്ദ്രങ്ങളിലേ ഒരു ദിവസം പരീക്ഷ നടത്താന്‍ സാധിക്കൂ എന്ന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com