ഇനി ഇവിടെയാണ് കളക്ടര്‍ ബ്രോയുടെ അങ്കത്തട്ട്; പുതിയ യൂട്യൂബ് ചാനലുമായി പ്രശാന്ത് നായര്‍; വിഡിയോ 

ഫേയ്‌സ്ബുക്കില്‍ മെനക്കെട്ടിരുന്ന് എഴുതാന്‍ വയ്യെന്നും അതിനേക്കാള്‍ എളുപ്പം ഇങ്ങനെ സംസാരിക്കാനാണെന്നുമാണ് അദ്ദേഹം പറയുന്നത്
ഇനി ഇവിടെയാണ് കളക്ടര്‍ ബ്രോയുടെ അങ്കത്തട്ട്; പുതിയ യൂട്യൂബ് ചാനലുമായി പ്രശാന്ത് നായര്‍; വിഡിയോ 

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായിരുന്ന് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ കഴിഞ്ഞ ദിവസമാണ് ഫേയ്‌സ്ബുക്കിനോട് വിട പറഞ്ഞത്. ഫേയ്‌സ്ബുക്ക് ലോകത്ത് ഇനി എഴുതാന്‍ വയ്യ എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് പിന്നാലെ യൂട്യൂബിലേക്ക് കളം മാറ്റിയിരിക്കുകയാണ് കളക്ടര്‍ ബ്രോ. തന്റെ യൂട്യൂബ് ചാനലിന് തുടക്കമിട്ടിരിക്കുകയാണ് അദ്ദേഹം. ഞാമ്പോയിട്ടില്ല എന്ന വിഡിയോയിലൂടെയാണ് അദ്ദേഹം തന്റെ വരവ് അറിയിച്ചത്. ഫേയ്‌സ്ബുക്കില്‍ മെനക്കെട്ടിരുന്ന് എഴുതാന്‍ വയ്യെന്നും അതിനേക്കാള്‍ എളുപ്പം ഇങ്ങനെ സംസാരിക്കാനാണെന്നുമാണ് അദ്ദേഹം പറയുന്നത്. 

സോഷ്യല്‍ മീഡിയ ഇന്ററാക്ഷന്‍ യൂട്യൂബ് വഴിയാക്കാനാണ് കളക്ടര്‍ ബ്രോയുടെ തീരുമാനം. ഫേയ്‌സ്ബുക്കിലൂടെയും മെയ്‌ലിലൂടെയും യൂട്യൂബിലൂടെയും നിങ്ങള്‍ക്ക് എന്നോട് ബന്ധപ്പെടാമെങ്കിലൂടെയും യൂട്യൂബ് പേജിലൂടെയായിരിക്കും എല്ലാത്തിനും താന്‍ ഉത്തരങ്ങള്‍ നല്‍കുകയെന്നാണ് പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അദ്ദേഹം പറയുന്നത്. 

വേഷംകെട്ടി റെഡിയായി ക്യാമറയ്ക്ക് മുന്നില്‍ ഇരിക്കാന്‍ മടിയായതുകൊണ്ടാണ് കാടും മലയും പുഴയുമെല്ലാം താന്‍ കാണിക്കുന്നത്. കുറച്ച് കഴിഞ്ഞ് നാണമില്ലാതാകുമ്പോള്‍ താന്‍ ക്യാമറയ്ക്ക് മുന്നില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നോട് ചോദിക്കാനുള്ള കാര്യങ്ങളെല്ലാം യൂട്യൂബ് വിഡിയോയുടെ താഴെ എഴുതിയാല്‍ മതിയെന്നും അതിനുള്ള ഉത്തരം അടുത്ത വിഡിയോയില്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഇതിനോടകം പതിനായിരത്തില്‍ അധികം പേര്‍ വിഡിയോ കണ്ടുകഴിഞ്ഞു. പ്രശാന്ത് എന്‍ എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ 3500ല്‍ അധികം പേര്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. കളക്ടര്‍ ബ്രോയുടെ ശബ്ദത്തെ പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളാണ് കൂടുതല്‍ വരുന്നത്. ഇത്ര പോസിറ്റീവായി എങ്ങനെയാണ് ഇരിക്കുന്നതെന്നും നെഗറ്റിവിറ്റി ഒഴിവാക്കാനുള്ള വഴി പറഞ്ഞു തരണമെന്നുമാണ് ഒരാളുടെ കമന്റ്. കളക്ടര്‍ ബ്രോയുടെ അടുത്ത വിഡിയോയ്ക്കായുള്ള കട്ട വെയ്റ്റിങ്ങിലാണ് ഫോളോവേഴ്‌സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com