ചോദിച്ചുവാങ്ങിയ തോല്‍വി; ജോസിന് പക്വതയില്ലായ്മ; കേരളാ കോണ്‍ഗ്രസിനെ അപ്പാടെ കുറ്റക്കാരക്കേണ്ടെന്ന് പിജെ ജോസഫ്

ജോസിന്റെ പക്വതയില്ലായ്മയും രണ്ടില ചിഹ്നമില്ലാത്തതും പരാജയത്തിന് കാരണമായെന്ന് ജോസഫ്
ചോദിച്ചുവാങ്ങിയ തോല്‍വി; ജോസിന് പക്വതയില്ലായ്മ; കേരളാ കോണ്‍ഗ്രസിനെ അപ്പാടെ കുറ്റക്കാരക്കേണ്ടെന്ന് പിജെ ജോസഫ്

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം ചോദിച്ചു വാങ്ങിയതാണെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ജോസിന്റെ പക്വതയില്ലായ്മയും രണ്ടില ചിഹ്നമില്ലാത്തതും പരാജയത്തിന് കാരണമായെന്ന് ജോസഫ് പറഞ്ഞു. ഫലമറിഞ്ഞ ശേഷം തൊടുപുഴിയല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസഫ്. 

54 കൊല്ലം കെഎം മാണി പ്രതിനിധീകരിച്ച പാലാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുട വിജയം അനിവാര്യമായിരുന്നു. എന്നാല്‍ അത് എന്തുകൊണ്ട് സാധിച്ചില്ലെന്ന് യുഡിഎഫ് നേതൃത്വം ഗൗരവമായി പഠിക്കുകയും ചിന്തിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.  പാലായിലെ തോല്‍വിയില്‍ കേരളാ കോണ്‍ഗ്രസിനെ അപ്പാടെ കുറ്റക്കാരക്കേണ്ട. ഉത്തരവാദികള്‍ക്കെതിരെ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ യുഡിഎഫ് തയ്യാറാവണമെന്നും ജോസഫ് പറഞ്ഞു

മാണി സാറിന്റെ മരണത്തിന് ശേഷം പാലാ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റതില്‍ ദുഖമുണ്ട്. ഇക്കാര്യം നിക്ഷ്പക്ഷമായി വിലയിരുത്തി തെറ്റുകള്‍തിരുത്താന്‍ യുഡിഎഫ് തയ്യാറാവണം. പാലാ തെരഞ്ഞടുപ്പില്‍ കേരള രാഷ്ട്രീയത്തിലെ വിഷയങ്ങളല്ല ചര്‍ച്ച ചെയ്തതെന്നും കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നമാണ് വിലയിരുത്തിയതെന്നും ജോസഫ് പറഞ്ഞു. 

ജയസാധ്യതയുള്ളവര്‍ അപ്പുറത്ത് ഏറെ ഉണ്ടായിരുന്നു. അവരാണെങ്കില്‍ ചിഹ്നവും നല്‍കുമായിയിരുന്നു. പാര്‍ട്ടി ഭരണഘടന അംഗീകരിക്കാത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും ജോസഫ് പറഞ്ഞു. പാലാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജോസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തന്നെ സീറ്റ് കൊടുക്കണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ജയസാധ്യതയുളള സ്വീകാര്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നതുമാത്രമായിരുന്നു ഞങ്ങളുടെ നിര്‍ദ്ദേശം. അപ്പുറത്ത് സ്ഥാനാര്‍ഥികളാവാവാന്‍ യോഗ്യതയുള്ള അരഡസന്‍ ആളുകളെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ മാണി സാറിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തെ പോലും പരസ്യമായി വെല്ലുവിളിച്ച ആളെയാണ് സ്ഥാനാര്‍ഥിയാക്കിയത്. അയാള്‍ക്ക് ചിഹ്നം കൊടുക്കാന്‍ കഴിയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ അയാള്‍തന്നെ പറഞ്ഞു മാണി സാറാണ് ചിഹ്നം. എന്നിട്ടും  ജോസ് ടോമിന് വോട്ടുതേടി പ്രചാരണത്തിനെത്തി. അപ്പോള്‍ അണികളെ കൊണ്ട് ചെയ്യിച്ചതെല്ലാം എല്ലാവരും കണ്ടതാണ്. എന്നാല്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും ആരും തയ്യാറായില്ല. അതിന് പിന്നാലെ പ്രതിച്ഛായയില്‍ മോശം ഭാഷയില്‍ എഴുതി ഇതെല്ലാം ആളുകള്‍ കണ്ടതാണെന്നും ജോസഫ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com