വരും വര്‍ഷങ്ങളിലും കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളുണ്ടാവും, കുറഞ്ഞ ഇടവേളയില്‍ കൂടുതല്‍ ദുരന്തമെന്ന് മാധവ് ഗാഡ്ഗില്‍

ജനാധിപത്യം നിലനിര്‍ത്താന്‍ പൗരന്‍ കാണിക്കുന്ന അതേ ഉത്തരവാദിത്വം പരിസ്ഥിതി നിലനിര്‍ത്തുന്നതിലും പ്രകടിപ്പിക്കണം
വരും വര്‍ഷങ്ങളിലും കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളുണ്ടാവും, കുറഞ്ഞ ഇടവേളയില്‍ കൂടുതല്‍ ദുരന്തമെന്ന് മാധവ് ഗാഡ്ഗില്‍

തൃശൂര്‍: വരും വര്‍ഷങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിലുണ്ടാവാനുള്ള സാധ്യതയാണ് മുന്‍പിലുള്ളതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്കില്‍. കുറഞ്ഞ ഇടവേളകളില്‍ കൂടുതല്‍ ദുരന്തമുണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 

പ്രകൃതിയുടെ മേല്‍ മനുഷ്യന്റെ ഇടപെടല്‍ വര്‍ധിച്ചതാണ് ഇതിന് കാരണം. ജനാധിപത്യം നിലനിര്‍ത്താന്‍ പൗരന്‍ കാണിക്കുന്ന അതേ ഉത്തരവാദിത്വം പരിസ്ഥിതി നിലനിര്‍ത്തുന്നതിലും പ്രകടിപ്പിക്കണം എന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. കേരള ഇക്കണോമിക് അസോസിയേഷന്‍ സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യ പ്രഭാഷണം നടത്തുമ്പോഴായിരുന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com