വിവാദങ്ങള്‍ക്കൊടുവില്‍ 'നിരീശ്വരന്‍' ; വയലാര്‍ അവാര്‍ഡ് വിജെ ജെയിംസിന്

വിവാദങ്ങള്‍ക്കൊടുവില്‍ 'നിരീശ്വരന്‍' ; വയലാര്‍ അവാര്‍ഡ് വിജെ ജെയിംസിന്
വിവാദങ്ങള്‍ക്കൊടുവില്‍ 'നിരീശ്വരന്‍' ; വയലാര്‍ അവാര്‍ഡ് വിജെ ജെയിംസിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വിജെ ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമാണ് പുരസ്‌കാരം. പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. 

സര്‍ഗാത്മകതയില്ലാത്ത കൃതിക്ക് പുരസ്‌കാരം നല്‍കാന്‍ സമ്മര്‍ദം എന്നു ചൂണ്ടിക്കാട്ടി എംകെ സാനു സമിതിയില്‍നിന്നു രാജിവച്ചതോടെ ഇത്തവണത്തെ വയാലാര്‍ അവാര്‍ഡ് വിവാദത്തിലായിരുന്നു. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയ്ക്ക് പുരസ്‌കാരം നല്‍കുന്നതിനെച്ചൊല്ലിയാണ് എംകെ സാനു സ്ഥാനമൊഴിഞ്ഞത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പുതുശ്ശേരിയുടെ പേരു പരാമര്‍ശിച്ചില്ലെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഒരാളുടെ ആത്മകഥയ്ക്ക് പുരസ്‌കാരം നല്‍കാന്‍ സമ്മര്‍ദമുണ്ടായെന്ന എംകെ സാനു മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു.

സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തെ വയലാര്‍ ട്രസ്റ്റ് സെക്രട്ടറി സിവി ത്രിവിക്രമന്‍ തള്ളി. പുരസ്‌കാരം പ്രഖ്യാപിക്കും മുമ്പ് പരിഗണിക്കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തിയ എംകെ സാനു ഹീനമായ പ്രവൃത്തിയാണ് ചെയ്തതെന്നും ത്രിവിക്രമന്‍ ആരോപിച്ചിരുന്നു.

ഏകകണ്ഠമായാണ് പുരസ്‌കാരം തീരുമാനിച്ചതെന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. എംകെ സാനു രാജി വച്ചത് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നും അദ്ദേഹം വ്യ്ക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com