ജനങ്ങളെ സേവിക്കാന്‍ പദവികള്‍ ആവശ്യമില്ല; വട്ടിയൂര്‍ക്കാവില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം അറിയില്ല; കുമ്മനം രാജശേഖരന്‍

തന്റെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന് കുമ്മനം രാജശേഖരന്‍
ജനങ്ങളെ സേവിക്കാന്‍ പദവികള്‍ ആവശ്യമില്ല; വട്ടിയൂര്‍ക്കാവില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം അറിയില്ല; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: തന്റെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന് കുമ്മനം രാജശേഖരന്‍. ലോകസഭാ തിരഞ്ഞെടുപ്പിലെ പരാജയമാണ് കാരണമെന്ന് കരുതുന്നില്ലെന്നും ഇതിന് മുന്‍പും പല പരാജയങ്ങളും അറിഞ്ഞ വ്യക്തിയാണ് താനെന്നും കുമ്മനം പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനം എന്ത് തന്നെയായാലും അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ സ്വീകരിക്കുമെന്ന് കുമ്മനം അറിയിച്ചു.

കേന്ദ്രത്തിന്റെ തീരുമാനം യുക്തമാണ്. സുരേഷിന്റെ വിജയത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയാറാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. 'സുരേഷിന്റെ സ്ഥാനാര്‍ഥിത്വത്തെ അഭിമാനത്തോടെയും സന്തോഷത്തോടെയും അംഗീകരിക്കുന്നു. ഏറ്റവും യുക്തനായ യോഗ്യനായ സ്ഥാനാര്‍ഥിയാണ് എസ് സുരേഷ്. ജനസേവനത്തിന് ഏത് സ്ഥാനവും ഉപയോഗപ്പെടുത്താം. അതിന് ഒരു പ്രത്യേക സ്ഥാനം വേണമെന്ന് നിര്‍ബന്ധമില്ല. എസ് സുരേഷിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത് എന്ത് കാരണം കൊണ്ടാണെങ്കിലും ശിരസാവഹിക്കുന്നു.'  കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥായാകാന്‍ താത്പര്യമില്ലെന്നറിയിച്ച കുമ്മനം ഒടുവില്‍ ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്ന് സ്ഥാനാര്‍ഥിയാകാന്‍ തയ്യാറായിരുന്നു. എന്നാല്‍ അവസാനനിമിഷം അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും കുമ്മനത്തിന്റെ പേര് ഒഴിവാക്കിയത്. എന്നാല്‍ യുവാക്കള്‍ക്കായി കുമ്മനം വഴിമാറിയതെന്നാണ് എംടി രമേശിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com