വട്ടിയൂര്‍ക്കാവില്‍ കുമ്മനമില്ല, എസ് സുരേഷ് മത്സരിക്കും; കോന്നിയില്‍ സുരേന്ദ്രന്‍, അരൂരില്‍ പ്രകാശ് ബാബു; ബിജെപി പട്ടികയായി

വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ് കോന്നിയില്‍ കെ സുരേന്ദ്രന്‍ അരൂരില്‍ കെ പി പ്രകാശ് ബാബു എറണാകുളത്ത് സി ജി രാജഗോപാല്‍, മഞ്ചേശ്വരത്ത് സി രവീശ തന്ത്രി
വട്ടിയൂര്‍ക്കാവില്‍ കുമ്മനമില്ല, എസ് സുരേഷ് മത്സരിക്കും; കോന്നിയില്‍ സുരേന്ദ്രന്‍, അരൂരില്‍ പ്രകാശ് ബാബു; ബിജെപി പട്ടികയായി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി. വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ്,. കോന്നിയില്‍ കെ സുരേന്ദ്രന്‍, അരൂരില്‍ കെ പി പ്രകാശ് ബാബു എറണാകുളത്ത്് സി ജി രാജഗോപാല്‍, മഞ്ചേശ്വരത്ത് സി രവീശ തന്ത്രി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാവും. സംസ്ഥാനസമിതി നല്‍കിയ പട്ടികയ്ക്ക് ദേശീയ നേതൃത്വം അംഗീകാരം നല്‍കി. 

വട്ടീയൂര്‍കാവില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കുന്നതില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. കോന്നിയില്‍ കെ സുരേന്ദ്രനെക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനാത്തിലാണ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം. മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. ഒടുവില്‍ പാര്‍ട്ടി തീരുമാനം സുരേന്ദ്രന്‍ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച സുരേന്ദ്രന്‍ മികച്ച മുന്നേറ്റം നടത്തിയിരുന്നു. 

എറണാകുളത്ത് സിജി രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ഭേദപ്പെട്ട പ്രകടനം നടത്താനാവുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അരൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ സീറ്റ് ബിജെപി എടുക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ ബിഡിജെഎസ് ബിജെപി തര്‍ക്കം രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച പ്രകാശ് ബാബുവിനെയാണ് അരൂരില്‍ ഇത്തവണ ബിജെപി കളത്തിലിറക്കുന്നത്. 
കെ സു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com