ബാങ്കുകളുടെ പ്രവര്‍ത്തന സമയം അരമണിക്കൂര്‍ കൂട്ടി; പുതിയ സമയക്രമം നാളെ മുതല്‍

ചൊവ്വാഴ്ച മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.
ബാങ്കുകളുടെ പ്രവര്‍ത്തന സമയം അരമണിക്കൂര്‍ കൂട്ടി; പുതിയ സമയക്രമം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനസമയം വൈകീട്ട് നാലു മണിവരെയായി ദീര്‍ഘിപ്പിച്ചു. നിലവില്‍ ഭൂരിഭാഗം ബാങ്കുകളിലും രാവിലെ 10 മുതല്‍ 3.30 വരെയാണ്. അര മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ച് പ്രവര്‍ത്തന സമയം ഏകീകരിക്കുകയാണ് ചെയ്തത്.

ചൊവ്വാഴ്ച മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും. സംസ്ഥാനതല ബാേങ്കഴ്‌സ് സമിതിയുടേതാണ് തീരുമാനം. ഉച്ചഭക്ഷണ സമയം രണ്ടുമുതല്‍ രണ്ടര മണിവരെയായിരിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com