'പൃഥ്വിരാജിന് ഒരു കാര്യം മനസിലായി... 'അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന്......'!!, കുറിപ്പ്, രൂക്ഷവിമര്‍ശനം

പൃഥ്വിയും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്  ടി പി സെന്‍കുമാര്‍
'പൃഥ്വിരാജിന് ഒരു കാര്യം മനസിലായി... 'അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന്......'!!, കുറിപ്പ്, രൂക്ഷവിമര്‍ശനം

തിരുവനന്തപുരം : ആടുജീവിതം സിനിമാഷൂട്ടിംഗിന് പോയ പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും അടക്കമുള്ള സംഘം ജോര്‍ദാനില്‍ കുടുങ്ങിയ വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മരുഭൂമിയില്‍ അകപ്പെട്ട തങ്ങളെ രക്ഷിക്കാന്‍ സഹായം തേടി ഇവര്‍ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. 

പൃഥ്വിയും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി പി സെന്‍കുമാര്‍. രാജ്യത്ത് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തെ ഉദ്ധരിച്ചായിരുന്നു സെന്‍കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണവുമായി എത്തിയത്. ഈ പോസ്റ്റിന് താഴെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ : 

ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായി... 'അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന്......'!!

അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല. ജോര്‍ദാനില്‍ CAA ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ?

കൂട്ടത്തില്‍ ഒരു ലേഡി CAA നടപ്പാക്കിയാല്‍ മതം മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു...എന്തായി..??

ഇപ്പോഴും ഭാരതം, സനാതന ധര്‍മം എന്നിവ നശിക്കാതെ ഉള്ളതുകൊണ്ട് അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ ആയുധമായിട്ടും നിങള്‍ രക്ഷപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com