കണ്ണ് തുറക്കാതെ യെദിയൂരപ്പ; കാസര്‍കോട് ചികിത്സ കിട്ടാതെ വീണ്ടും മരണം, പൊലിയുന്ന എട്ടാമത്തെ ജീവന്‍

കര്‍ണാടക അതിര്‍ത്തി തുറക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് വീണ്ടും ചികിത്സ കിട്ടാതെ മരണം
കണ്ണ് തുറക്കാതെ യെദിയൂരപ്പ; കാസര്‍കോട് ചികിത്സ കിട്ടാതെ വീണ്ടും മരണം, പൊലിയുന്ന എട്ടാമത്തെ ജീവന്‍

മഞ്ചേശ്വരം: കര്‍ണാടക അതിര്‍ത്തി തുറക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് വീണ്ടും ചികിത്സ കിട്ടാതെ മരണം. മഞ്ചേശ്വരം ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന രുദ്രപ്പ, മംഗളൂരുവിലാണ് ചികിത്സ തേടിയിരുന്നത്. അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മരണം സംഭവിച്ചത്. 

അതിര്‍ത്തി ഗ്രാമമായ ഹൊസങ്കടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരം മാത്രമാണ് രുദ്രപ്പ ചികിത്സ തേടിയിന്ന ബംഗളൂരുവിലെ ആശുപത്രിയിലേക്കുള്ളത്. കര്‍ണാടക അതിര്‍ത്തി തുറക്കാത്തതിനെ തുടര്‍ന്ന് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ കാസര്‍കോട് ഏഴുപേര്‍ മരിച്ചിരുന്നു. 

ഇരുസംസ്ഥാനങ്ങളും പരസ്പരം ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ടായിട്ടും, കാസര്‍കോട് നിന്നുള്ള അതിര്‍ത്തികള്‍ തുറക്കില്ല എന്ന നിലപാടിലാണ് കര്‍ണാടക സര്‍ക്കാര്‍. കാസര്‍കോട്-മംഗളൂരു അതിര്‍ത്തി തുറക്കുന്നത് മരണം ചോദിച്ചുവാങ്ങുന്നതിന് തുല്യമെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞിരുന്നു. അതിര്‍ത്തി അടച്ചത് മുന്‍കരുതല്‍ നടപടി മാത്രമാണെന്നും കാസര്‍കോട് നിന്നുളള രോഗികളെ കടത്തിവിടാന്‍ ബുദ്ധിമുട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com