വില വര്‍ധിപ്പിച്ചത് സാധാരണ നടപടിമാത്രമെന്ന് സപ്ലൈകോ

സപ്ലൈകോ നിലവില്‍ സബ്‌സിഡി പ്രകാരം നല്‍കുന്ന 13 ഇന ഭക്ഷ്യവസ്തുക്കള്‍ക്ക് വിലയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.
വില വര്‍ധിപ്പിച്ചത് സാധാരണ നടപടിമാത്രമെന്ന് സപ്ലൈകോ


തിരുവനന്തപുരം: സപ്ലൈകോ ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ദ്ധിപ്പിച്ചത് സാധാരണ നടപടി മാത്രമാണെന്ന് സിഎംഡി. പി. എം. അലി അസ്ഗര്‍ പാഷ അറിയിച്ചു. സപ്ലൈകോ നിലവില്‍ സബ്‌സിഡി പ്രകാരം നല്‍കുന്ന 13 ഇന ഭക്ഷ്യവസ്തുക്കള്‍ക്ക് വിലയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.

എല്ലാ മാസവും ഇടെണ്ടര്‍ മുഖേന വാങ്ങുന്ന 38 ഇനം ഭക്ഷ്യവസ്തുക്കള്‍ക്ക് വാങ്ങല്‍വിലയുടെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കാറുണ്ട്. ഈ വിധത്തില്‍ കഴിഞ്ഞ മാര്‍ച്ച് അവസാന വാരത്തെ ഇടെണ്ടറില്‍ വാങ്ങിയ സാധനങ്ങളില്‍ 7 ഇനങ്ങള്‍ക്ക് വാങ്ങല്‍വിലയുടെ അടിസ്ഥാനത്തില്‍ ചില്ലറവില്‍പന വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2020 ഏപ്രില്‍ 7 ലെ സംസ്ഥാന ശരാശരി പ്രകാരം ചെറുപയര്‍  125 രൂപ, ഉഴുന്നുപരിപ്പ് 120 രൂപ, കടല 81 രൂപ, മല്ലി  97 രൂപ, മുളക്  185 രൂപ, വന്‍പയര്‍  79 രൂപ. പഞ്ചസാര 41 രൂപ. എന്നിങ്ങനെയാണ് വില നിലവാരം.

സബ്‌സിഡി ഇല്ലാത്ത മുകളില്‍ പറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തയ്യാക്കുന്ന സംസ്ഥാനത്തെ ശരാശരി വിലകള്‍ കൂടി അവലോകനം ചെയ്തശേഷമാണ് സപ്ലൈകോ വില നിശ്ചയിച്ചിട്ടുള്ളത്. അപ്രകാരമുള്ള സപ്ലൈകോ വിലനിലവാരം ഇങ്ങനെ: ചെറുപയര്‍  98 രൂപ, ഉഴുന്നുപരിപ്പ്  95 രൂപ, കടല 61 രൂപ, മല്ലി  83 രൂപ, മുളക് 158 രൂപ, വന്‍പയര്‍ 70 രൂപ, പഞ്ചസാര 39 രൂപ എന്നിങ്ങനെയാണ് വില നിലവാരം. എങ്കിലും തുവരപരിപ്പിന് വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. കൂടാതെ പീസ്പരിപ്പിന് വിലയില്‍ കുറവ് വന്നിട്ടുമുണ്ട്.

ഇടെണ്ടര്‍ മുഖേന വാങ്ങുന്ന 38 ഇനങ്ങളില്‍ 7 ഇനങ്ങള്‍ക്ക് മാത്രമേ വിലയില്‍ നേരിയ വിലവ്യത്യാസം വരുത്തിയിട്ടുള്ളൂ. മേല്‍ വിലകള്‍ സംസ്ഥാന ശരാശരിയേക്കാള്‍ കുറഞ്ഞ വിലയാണ്. അതു കൊണ്ടു തന്നെ സപ്ലൈകോ വില വര്‍ദ്ധിപ്പിച്ചത് സ്വാഭാവിക നടപടിയാണെന്ന് സിഎംഡി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com