വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്.
അതിനിടയില്‍ അമേരിക്കയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്. 24 മണിക്കൂറിന് ഇടയില്‍ മരണം 1500 പിന്നിട്ടു. ആകെ മരണ സംഖ്യ 23610ലേക്ക് എത്തി. ന്യൂയോര്‍ക്കില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.
ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളതും, മരണം സംഭവിക്കുന്നതും അമേരിക്കയിലാണ്. കോവിഡ് 19നെ തുടര്‍ന്ന് വലയുന്നതിന് ഇടയില്‍ അമേരിക്കയ്ക്ക് ഇരട്ട പ്രഹരവുമായി ചുഴലിക്കാറ്റുമെത്തി. 24 പേരാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇതുവരെ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മിസിസിപ്പി,ലൂസിയാമ, ടെക്സാസ്, ജോര്‍ജിയ, കരോലിന എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ