റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മൊബൈല്‍ വഴിയും  ; ലഭിക്കുക 24 ഇനം സര്‍ട്ടിഫിക്കറ്റുകള്‍

സാക്ഷ്യപത്രങ്ങള്‍ക്കായി അപേക്ഷ നല്‍കാനും ഫീസ് ഒടുക്കാനും സാക്ഷ്യപത്രം ഡൗണ്‍ലോഡ് ചെയ്യാനും മൊബൈല്‍ ആപ്പുവഴി സാധിക്കും
റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മൊബൈല്‍ വഴിയും  ; ലഭിക്കുക 24 ഇനം സര്‍ട്ടിഫിക്കറ്റുകള്‍

തിരുവനന്തപുരം : അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈല്‍ഫോണ്‍ വഴി ലഭ്യമാക്കാന്‍ നടപടിയുമായി റവന്യൂ വകുപ്പ്. ലോക്ക്ഡൗണിന് ശേഷം ഓഫീസുകള്‍ തുറക്കുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കുക, വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ലഭ്യമാക്കുന്നത്. 'എം കേരളം' എന്ന മൊബൈല്‍ ആപ്പ് വഴി റവന്യൂ വകുപ്പില്‍നിന്നുള്ള 24 ഇനം സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

സാക്ഷ്യപത്രങ്ങള്‍ക്കായി അപേക്ഷ നല്‍കാനും ഫീസ് ഒടുക്കാനും സാക്ഷ്യപത്രം ഡൗണ്‍ലോഡ് ചെയ്യാനും മൊബൈല്‍ ആപ്പുവഴി സാധിക്കും. വില്ലേജ് ഓഫീസികളിലെയും അക്ഷയ സെന്ററുകളിലെയും തിരക്ക് ഇതുവഴി ഒഴിവാക്കാനാകും. സംസ്ഥാനത്തെ 17 വകുപ്പുകളില്‍നിന്നുള്ള നൂറിലധികം സേവനങ്ങള്‍ ഈ ആപ്പ് വഴി ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

നടപടികള്‍ ഇങ്ങനെ :

ആപ്പ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ഐഒഎസ്, ആപ്പ് സ്‌റ്റോര്‍ എന്നീ ആപ്ലിക്കേഷന്‍ സ്‌റ്റോറുകളില്‍നിന്ന് എം കേരളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

യൂസര്‍ ഐഡി, പാസ്‌വേര്‍ഡ് എന്നിവ നല്‍കി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം.

സര്‍വീസ് എന്ന ടാബില്‍ നിന്നോ ഡിപ്പാര്‍ട്ട്‌മെന്റ്‌സ് എന്ന ടാബില്‍നിന്നോ സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെടുക്കാം

ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് അപേക്ഷ നല്‍കണം

ഫീസ് അടയ്ക്കാന്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, ഭാരത് ക്യു ആര്‍ എന്നിവയിലേതെങ്കിലും തെരഞ്ഞെടുക്കാം.

സാക്ഷ്യപത്രങ്ങള്‍ അംഗീകരിക്കുന്ന മുറയ്ക്ക് ലോഗിനില്‍ ലഭ്യമാകും.

സംശയനിവാരണത്തിനും സാങ്കേതികസഹായങ്ങള്‍ക്കും: 919633015180 നമ്പറില്‍ ബന്ധപ്പെടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com