യൂട്യൂബില്‍ നോക്കി വാറ്റുചാരായം ഉണ്ടക്കി; യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മദ്യം കിട്ടാതായതോടെ യുട്യൂബില്‍ നോക്കി വാറ്റുചാരായം ഉണ്ടാക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റിലായി.
യൂട്യൂബില്‍ നോക്കി വാറ്റുചാരായം ഉണ്ടക്കി; യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്


കൊച്ചി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മദ്യം കിട്ടാതായതോടെ യുട്യൂബില്‍ നോക്കി വാറ്റുചാരായം ഉണ്ടാക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റിലായി. എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ വിഷ്ണു, റിക്‌സണ്‍ എന്നിവരാണ് പിടിയിലായത്. വിഷ്ണുവിന്റെ വീടിനോട് ചേര്‍ന്നായിരുന്നു പ്രഷര്‍ കുക്കറില്‍ വാറ്റുചാരായം ഉണ്ടാക്കാന്‍ ശ്രമിച്ചത്. 

ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ചതോടെ ചേരാനല്ലൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി വിഷ്ണുവിനെയും റിക്‌സണെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com