പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്; മുഖ്യമന്ത്രിക്കെതിരെ റോജി എം ജോണ്‍
കൊച്ചി: സ്പ്രിന്‍ക്ലര്‍ ഡാറ്റാ വിവാദത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ പരിഹാസവുമായി റോജി എം ജോണ്‍ എംഎല്‍എ.പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്, സ്പ്രിന്‍ക്ലറിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്നാണ് റോജി.എം ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്.
അനാവശ്യ വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നമ്മള് ഇപ്പോള്‍ വെറസിനെതതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ആ വൈറസിനെ എങ്ങനെയെല്ലാം തുരത്താന്‍ കഴിയുമെന്ന് നോക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കഴമ്പില്ലാത്ത ആരോപണങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല, എല്ലാം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം ചരിത്രം തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മകളുടെ വെബ്സൈറ്റ് കാണാനില്ല, പിന്നെ തിരിച്ചുവന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ; ഓ..ഭയങ്കര ഗുരുതരമല്ലേ.. ഇതെല്ലാം എല്ലാപേര്‍ക്കും മനസിലാകും, ഇമ്മാതിരിയുള്ള കാര്യങ്ങളുമായൊക്കെ പുറപ്പെടുന്നത്. അതിനൊന്നും ഞാനിപ്പോള്‍ ഒന്നും പറയുന്നില്ല. അതൊന്നും വലിയ ആനക്കാര്യമാണെന്ന മട്ടില്‍ അവതരിപ്പിക്കാന്‍ നോക്കണ്ട. എല്ലാവര്ക്കും അത് മനസിലാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ