സംസ്ഥാനം ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ല; കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചെന്ന് ചീഫ് സെക്രട്ടറി

സംസ്ഥാനം ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്
സംസ്ഥാനം ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ല; കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനം ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇളവുകളുടെ പശ്ചാത്തലം വിശദീകരിച്ചു. ഇളവുകള്‍ വ്യവസ്ഥകളുടെ ലംഘനമല്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. 

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിന് പിന്നാലെ ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ കൊണ്ടുവന്ന ഇളവുകള്‍ സംസ്ഥാനസര്‍ക്കാര്‍ തിരുത്തി. 

ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കാനുള്ള തീരുമാനവും, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഉത്തരവുമാണ് പിന്‍വലിച്ചത്. ഉത്തരവില്‍ വ്യക്തതവരുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ബാര്‍ബര്‍ ഷോപ്പുകള്‍ ലോക്ക്ഡൗണ്‍ തീരുന്നതു വരെ തുറക്കാന്‍ അനുവദിക്കില്ലെന്ന് പുതിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ബാര്‍ബര്‍ക്ക് ആവശ്യക്കാരുടെ വീട്ടിലെത്തി ജോലി ചെയ്യാം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം നല്‍കാനാവില്ല. പകരം പാഴ്‌സല്‍ നല്‍കുന്നത് തുടരാം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സമയം രാത്രി ഒമ്പതു മണി വരെ നീട്ടിയിട്ടുമുണ്ട്.

ഇരുചക്ര വാഹനത്തിലും കാറിലും യാത്ര ചെയ്യുന്നവരുടെ എണ്ണം സംബന്ധിച്ചും പുതിയ ഉത്തരവില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ സഞ്ചരിക്കാനാകൂ. കാറില്‍ പിന്നില്‍ രണ്ടുപേര്‍ക്ക് ഇരിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com