ആലപ്പുഴയിൽ യൂത്ത് കോൺ​ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ കഴുത്തിന് വെട്ടേറ്റു

ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു
ആലപ്പുഴയിൽ യൂത്ത് കോൺ​ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ കഴുത്തിന് വെട്ടേറ്റു

ആലപ്പുഴ; ആലപ്പുഴയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യൂത്ത് കോൺ​ഗ്രസ് മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു. ഇലിപ്പക്കുളം കോട്ടക്കകത്ത് സുഹൈലിനാണ്(23) കഴുത്തിന് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി 9.45-ഓടെ മങ്ങാരം ജങ്ഷനിൽ വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ​ഗുരുതരാവസ്ഥയിലുള്ള സുഹൈലിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

മണ്ഡലം പ്രസിഡന്റ് ഇക്ബാലിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുഹൈൽ. ബൈക്ക് ഓടിച്ചിരുന്ന ഇക്ബാലിനെ വെട്ടിയതാണെന്നും ഒഴിഞ്ഞുമാറിയതോടെ സുഹൈലിന്റെ കഴുത്തിന് വെട്ടുകൊള്ളുകയായിരുന്നുവെന്നുമാണ് പറയുന്നത്. കായംകുളം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com