നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ, മണിക്കൂറുകൾക്കുള്ളിൽ നോര്‍ക്കയില്‍ രജിസ്റ്റർ ചെയ്തത് 1.40 ലക്ഷം പേർ

നാട്ടിലേക്ക്‌ മടങ്ങാനായുള്ള നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയ ആദ്യ രണ്ട്‌ മണിക്കൂറില്‍ തന്നെ രജിസ്റ്റര്‍ ചെയ്‌തത്‌ മുപ്പതിനായിരത്തോളം പേര്‍
നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ, മണിക്കൂറുകൾക്കുള്ളിൽ നോര്‍ക്കയില്‍ രജിസ്റ്റർ ചെയ്തത് 1.40 ലക്ഷം പേർ


തിരുവനന്തപുരം: നാട്ടിലേക്ക്‌ മടങ്ങാനായുള്ള നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയ ആദ്യ രണ്ട്‌ മണിക്കൂറില്‍ തന്നെ രജിസ്റ്റര്‍ ചെയ്‌തത്‌ മുപ്പതിനായിരത്തോളം പേര്‍. തിങ്കളാഴ്‌ച രാവിലെ ആറര വരെ 1.47 ലക്ഷം പേരാണ്‌ നോര്‍ക്കയുടെ വെബ്‌സൈറ്റ്‌ വഴി രജിസ്‌റ്റര്‍ ചെയ്‌തത്‌.

പ്രവാസികളെ തിരികെ കൊണ്ടുവരുന്നവരുടെ കാര്യത്തില്‍ അതുവരെ മൗനം പാലിച്ചിരുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതോടെയാണ്‌ നോര്‍ക്ക റൂട്ട്‌സ്‌ മടങ്ങിവരാന്‍ താത്‌പര്യപ്പെടുന്നവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്‌. കോവിഡ്‌ 19 സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന്‌ ഒരു ലക്ഷം പേരെങ്കിലും സംസ്ഥാനത്തേക്ക്‌ മടങ്ങിയെത്തുമെന്നാണ്‌ കേന്ദ്രം അറിയിച്ചിരുന്നത്‌.

എന്നാല്‍ ആദ്യ മണിക്കൂറില്‍ തന്നെ ഒന്നര ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്‌തതോടെ പ്രവാസികളുടെ വന്‍ തോതിലുള്ള മടങ്ങി വരവ്‌ കേരളത്തിലുണ്ടാവുമെന്ന്‌ വ്യക്തമായി. www.registernorkaroots.org എന്ന വെബ്‌സൈറ്റ്‌ വഴിയാണ്‌ രജിസ്‌ട്രേഷന്‍. ഇന്നലെ രാത്രി ആരംഭിക്കും എന്നാണ്‌ അറിയിച്ചിരുന്നത്‌ എങ്കിലും സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന്‌ ഏറെ വൈകിയാണ്‌ രജിസ്‌ട്രേഷന്‍ ആരംഭിക്കാനായത്‌.

ആദ്യം രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ ആദ്യ പരിഗണന എന്നൊന്ന്‌ ഇല്ലെന്നും, അതിനാല്‍ ആരും തിരക്ക്‌ കൂട്ടേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണികള്‍, പലതരം രോഗമുള്ളവര്‌ഡ, സന്ദര്‌ഡശ വിസയില്‍ പോയവര്‍ എന്നിവര്‍ക്കാകും മുന്‍ഗണന നല്‍കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളത്തിലേക്ക്‌ മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷനും ഉടന്‍ ആരംഭിക്കും.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com