പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; ലീഗ് നേതാവ് റിമാന്‍ഡില്‍ ; കണ്ണൂര്‍ ജയിലില്‍

വിറക് അടുക്കിവെക്കാനാണെന്നും മറ്റും പറഞ്ഞ് വീട്ടിലേക്കു വിളിച്ചുവരുത്തിയ പതിനാറുകാരനെ പീഡിപ്പിച്ചു എന്നാണ് പരാതി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കോഴിക്കോട് : പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. പ്രാദേശിക മുസ്ലിം ലീഗ് നേതാവ് കോളിക്കല്‍ ഈന്തോലന്‍കണ്ടി ഒ കെ എം കുഞ്ഞിയെയാണ് (67) താമരശ്ശേരി പൊലീസ് അറസ്റ്റ്‌ചെയ്തത്.

മാര്‍ച്ച് അവസാനമായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിറക് അടുക്കിവെക്കാനാണെന്നും മറ്റും പറഞ്ഞ് വീട്ടിലേക്കു വിളിച്ചുവരുത്തിയ പതിനാറുകാരനെ പീഡിപ്പിച്ചു എന്നാണ് പരാതി.

കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com