കോവിഡ് സംശയിക്കുന്ന വ്യക്തി മൂന്നുതവണ സന്ദര്‍ശിച്ചു; കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു

കോവിഡ് സംശയിക്കുന്ന വ്യക്തി മൂന്നുതവണ സന്ദര്‍ശിച്ചു; കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അടച്ചത്. കോവിഡ് സംശയിക്കുന്ന വ്യക്തി വാര്‍ധക്യ സഹജമായ അസുഖത്തിനാണ് ഇവിടെ ചികിത്സയ്‌ക്കെത്തിയത്. 


കൊല്ലം: കോവിഡ് 19 ബാധ സംശയിക്കുന്നയാള്‍ മൂന്ന് തവണ സന്ദര്‍ശിച്ചുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അടച്ചത്. കോവിഡ് സംശയിക്കുന്ന വ്യക്തി വാര്‍ധക്യ സഹജമായ അസുഖത്തിനാണ് ഇവിടെ ചികിത്സയ്‌ക്കെത്തിയത്. 

രോഗം ഭേദമാകാതെ വന്നതോടെയാണ് ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വച്ച് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് അനൗദ്യോഗിക വിവരം. ഇദ്ദേഹം ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. 

അതേസമയം, ജില്ലയില്‍ നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയ്ക്ക് എവിടെ നിന്നാണ് വൈറസ് പകര്‍ന്നതെന്ന് വ്യക്തമല്ല. അഞ്ചു ദിവസം കഴിഞ്ഞിട്ടും രോഗത്തിന്റെ ഉറവിടെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com