ഒരാനപ്പുറത്ത് തൃശൂര്‍ പൂരം വേണം; ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി

തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്താന്‍ അനുമതി തേടി പാറമേക്കാവ് ദേവസ്വം ബോര്‍ഡ് ജില്ലാ ഭരണകൂടത്തിന കത്ത് നല്‍കി
ഒരാനപ്പുറത്ത് തൃശൂര്‍ പൂരം വേണം; ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി

തൃശൂര്‍: തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്താന്‍ അനുമതി തേടി പാറമേക്കാവ് ദേവസ്വം ബോര്‍ഡ് ജില്ലാ ഭരണകൂടത്തിന കത്ത് നല്‍കി. അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്താന്‍ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങ് നടത്തിയിരുന്നതായും പാറമേക്കാവ് ദേവസ്വം അവകാശപ്പെടുന്നു.

തൃശൂര്‍ ജില്ലയില്‍ നിലവില്‍ കോവിഡ് രോഗികളില്ലെന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് മുന്നില്‍ ഈ ആവശ്യം മുന്നോട്ട് വെച്ചത്. തിരുവമ്പാടി വിഭാഗം ഇതുവരെ ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല.

ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല്‍ ആളുകള്‍ നിയന്ത്രണം ലംഘിച്ച് എത്തിച്ചേരുമെന്നാണ് ആശങ്ക. വാക്കാല്‍ ആവശ്യപ്പെട്ടപ്പോള്‍ രേഖാമൂലം അപേക്ഷ ലഭിച്ചാല്‍  ഇതിന് മറുപടി നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. ഇതിനിടെ ജില്ലയില്‍ നിന്നുളള മന്ത്രിമാര്‍ വഴി സമ്മര്‍ദ്ദം ചെലുത്തി അനുമതി വാങ്ങാനും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com